നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മദ്യവിരുദ്ധ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു; പ്രസിദ്ധമായ ഡയാന അവാർഡ് നേടി പതിനേഴുകാരൻ

    മദ്യവിരുദ്ധ പോരാട്ടം മുന്നിൽ നിന്ന് നയിച്ചു; പ്രസിദ്ധമായ ഡയാന അവാർഡ് നേടി പതിനേഴുകാരൻ

    ഒമ്പതു മുതൽ 25 വയസ് വരെ പ്രായമുള്ളവർക്കാണ് ഡയാന അവാർഡ് നൽകി വരുന്നത്. ലോകമെമ്പാടും 400 പേർക്കാണ് ഈ വർഷം അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും നിരവധി പേർ അവാർഡ് നേടിയിട്ടുണ്ട്.

    Surjeet Lodhi. (Credit: Kailash Satyarthi Children’s Foundation)

    Surjeet Lodhi. (Credit: Kailash Satyarthi Children’s Foundation)

    • Share this:
      രാജ്യത്ത് നിന്ന് നിരവധി പേരാണ് ബ്രിട്ടീഷ് രാജകുടുംബം നൽകുന്ന പ്രസിദ്ധമായ ഡയാന അവാർഡിന് അർഹരായത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് അവാർഡ് നൽകി വരുന്നത്. മധ്യപ്രദേശിലെ ബിദിഷയിൽ നിന്നുള്ള 17 വയസുകാരനും ഇന്ത്യയിൽ നിന്നും അവാർഡ് നേടിയവരുടെ കൂട്ടത്തിലുണ്ട്. മദ്യവിരുദ്ധ സമരങ്ങളും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്ന പ്രവർത്തനങ്ങളുമാണ് സുർജിത്ത് ലോഥിയെ അവാർഡിന് അർഹനാക്കിയത്.

      മദ്യപാനിയായ പിതാവിൽ നിന്നും മോശം അനുഭവങ്ങൾ നേരിട്ട പയ്യനാണ് സുർജിത്ത്. മദ്യ വിരുദ്ധ പോരാട്ടത്തിലേക്ക് സുർജിത്തിനെ എത്തിച്ചതും ഇത്തരം അനുഭവങ്ങളാണ്. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സുർജിത്ത് നടത്തിയ പ്രവർത്തനങ്ങളിലൂടെ അഞ്ചു മദ്യശാലകളാണ് പൂട്ടിയത്. ഇതിന് പുറമേ ഗ്രാമത്തിലെ 120 ഓളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന പ്രവർത്തനങ്ങളും സുർജിത്ത് നടത്തി.

      കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ ബൽ മിത്ര ഗ്രാം പരിപാടിയുമായി ചേർന്ന് അഞ്ച് ഗ്രാമങ്ങളിലാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ട പ്രധാന്യത്തെക്കുറിച്ച് വിവിധ പ്രചാരണ പ്രവർത്തനങ്ങൾ സുർജിത്ത് നടത്തുന്നത്. സാധാരാണക്കാരായ ആളുകളെയും വില്ലേജ് കൗണ്‍സില്‍ മെമ്പർമാരെയും നേരിട്ടു കണ്ടാണ് പ്രവർത്തനം. സുർജിത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബഹിലയ്, സഹവാ ഗ്രാമങ്ങളിൽ നിന്നുള്ള വനിതകൾ മദ്യത്തിന് നൽകുന്ന പണം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തി. രണ്ട് വർഷത്തെ തുടർച്ചയായ സമര പരിപാടികളെ തുടർന്ന് 2019ലാണ് ജില്ലാ ഭരണകൂടം ഗ്രാമങ്ങളിലെ അഞ്ച് മദ്യശാലകൾ പൂട്ടാൻ തീരുമാനിച്ചത്.

      'അലക്സ' എന്ന് പേരിട്ട മക്കൾ കളിയാക്കലിന് ഇരയാവുന്നു; ആമസോൺ അലക്സക്കെതിരെ രക്ഷിതാക്കൾ

      അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് സുർജിത്ത് പറയുന്നു. 'രാജ്യത്തെ കുട്ടികളോടുള്ള എന്റെ ഉത്തരവാദിത്വം ഇത് വർദ്ധിപ്പിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മദ്യ നിർമ്മാർജനത്തിനായും കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ചൂഷണങ്ങളുടെയും മോശം പെരുമാറ്റങ്ങളുടെയും പ്രധാന കാരണം മദ്യ ഉപയോഗമാണ്. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥിയുടെ പാത ഞാൻ പിന്തുടരും. ഈ ലോകം കുട്ടികൾക്ക് അനുയോജ്യമായ ഇടമാക്കി മാറ്റണം,' - സുർജിത്ത് പറഞ്ഞു.

      കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സുർജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നിലുണ്ട്. കോവിഡ് മാർഗ നിർദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനോടൊപ്പം ജോലി ഇല്ലാതിരിക്കുന്നവർക്കും മറ്റും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാനും സുർജിത്തും കൂട്ടുകാരും മുന്നോട്ട് വന്നിരുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളും നടത്തുന്ന 17കാരൻ ഗ്രാമത്തിൽ ബാലവേല ഉൾപ്പെടെ കുട്ടികളുടെ അവകാശങ്ങൾക്ക് എതിരായ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും ഉറപ്പ് വരുത്തുന്നു.

      ഒമ്പതു മുതൽ 25 വയസ് വരെ പ്രായമുള്ളവർക്കാണ് ഡയാന അവാർഡ് നൽകി വരുന്നത്. ലോകമെമ്പാടും 400 പേർക്കാണ് ഈ വർഷം അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും നിരവധി പേർ അവാർഡ് നേടിയിട്ടുണ്ട്.
      Published by:Joys Joy
      First published:
      )}