HOME /NEWS /India / MP Congress | മധ്യപ്രദേശിൽ കോൺഗ്രസ് വീണ്ടും 'മൃദു ഹിന്ദുത്വ' സമീപനത്തിലേയ്ക്ക്? പ്രവർത്തകർക്ക് 'രാമനവമി' നിർദ്ദേശങ്ങളുമായി പാർട്ടി

MP Congress | മധ്യപ്രദേശിൽ കോൺഗ്രസ് വീണ്ടും 'മൃദു ഹിന്ദുത്വ' സമീപനത്തിലേയ്ക്ക്? പ്രവർത്തകർക്ക് 'രാമനവമി' നിർദ്ദേശങ്ങളുമായി പാർട്ടി

കമൽ നാഥ്

കമൽ നാഥ്

2023ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുതിർന്ന നേതാവ് കമൽനാഥിന്റെ (Kamal Nath) നേതൃത്വത്തിൽ നേരിടാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

  • Share this:

    2023ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് (MP Polls) മുതിർന്ന നേതാവ് കമൽനാഥിന്റെ (Kamal Nath) നേതൃത്വത്തിൽ നേരിടാനാണ് കോൺഗ്രസ് (Congress) തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 2018ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെട്ട 'മൃദു ഹിന്ദുത്വ' (Soft Hindutva) സമീപനത്തിലേയ്ക്ക് പാർട്ടി മടങ്ങുന്നുവെന്ന് വേണം കരുതാൻ. 2018ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രികയിൽ എല്ലാ ഗ്രാമങ്ങളിലും ഗോശാലകൾ പണിയുന്നതിനെക്കുറിച്ചും സംസ്ഥാനത്തെ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും പാർട്ടി വ്യക്തമാക്കിയിരുന്നു.

    2018ൽ പാർട്ടിയെ അധികാരത്തിലെത്തിച്ച നാഥിന്റെ നേതൃത്വത്തിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിങ്കളാഴ്ച കോൺഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേതു പോലെ പാർട്ടി തങ്ങളുടെ 'മൃദു ഹിന്ദുത്വ' സമീപനം പുറത്തെടുക്കാൻ ഒരുങ്ങുകയാണ്. നിലവിലെ നവരാത്രി ഉത്സവം അതിനുള്ള മികച്ച വേദി കൂടിയാണെന്ന് വേണം കരതാൻ.

    ഏപ്രിൽ 2ന് കോൺഗ്രസ് ഔദ്യോഗിക ഉത്തരവിലൂടെ പ്രവർത്തകരോടും പാർട്ടി നേതാക്കളോടും രാം കഥാ വചൻ (രാമകഥാ പാരായണം), രാംലീല (രാമായണത്തിന്റെ നാടകീയ പുനരാവിഷ്കാരം), ഏപ്രിൽ 10ന് രാമനവമി ദിനത്തിൽ പൂജ എന്നിവ നടത്താൻ അഭ്യർത്ഥിച്ചു. ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസയും സുന്ദരകാണ്ഡ പാരായണവും നടത്തണമെന്നും പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ കമൽ നാഥ് രാമനവമി ദിനത്തിൽ ആശംസാ സന്ദേശം അർപ്പിക്കുകയും ഹനുമാൻ ജയന്തി ദിനത്തിൽ സ്വന്തം നഗരമായ ചിന്ദ്വാരയിൽ പൂജ നടത്തുകയും ചെയ്യും. ഒരു കടുത്ത ഹനുമാൻ ഭക്തനാണ് നാഥ്. വർഷങ്ങൾക്ക് മുമ്പ് ചിന്ദ്വാരയിൽ 101.8 അടി ഉയരമുള്ള ഹനുമാൻ പ്രതിമയും സ്ഥാപിച്ചിരുന്നു.

    അതേസമയം ഈ വിഷയത്തിലും പാർട്ടിയിൽ പതിവുള്ളതു പോലെ വിയോജിപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. സത്യസന്ധമായ നിലപാടുകൾ എടുക്കുന്നതിൽ പേരുകേട്ട പാർട്ടി എംഎൽഎയും ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് അംഗവുമായ ആരിഫ് മസൂദ്, മതപരമായ ഉത്സവങ്ങൾ നടത്താൻ ഉത്തരവിടുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് യോജിച്ചതല്ലെന്ന് തുറന്ന് പറഞ്ഞ് പാർട്ടിയുടെ നീക്കത്തെ വിമർശിച്ചു. “ഈ കത്തിൽ പാർട്ടി രാമനവമിയെക്കുറിച്ചും ഹനുമാൻ ജയന്തിയെ കുറിച്ചും പരാമർശിച്ചെങ്കിലും റംസാൻ മാസത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും“ അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾ അംബേദ്കർ ജയന്തി ഒഴിവാക്കി, നിങ്ങൾ ഗംഗൗറും ദുഃഖവെള്ളിയും ഒഴിവാക്കി” എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

    "പ്രത്യേക പൂജകൾ നടത്തണം, എന്നാൽ അത് പാർട്ടിയുടെ അഭ്യർത്ഥന പ്രകാരം ആരും ചെയ്യില്ല. കമൽനാഥിന്റെ നേതൃത്വവുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ എല്ലാ വിഭാഗത്തെയും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. ഇത്തരം നിർദ്ദേശങ്ങൾ ശരിയല്ല, നമുക്ക് എങ്ങനെ ബാബാ സാഹിബ് അംബേദ്കറെ ഉപേക്ഷിക്കാൻ കഴിയും" മസൂദ് കൂട്ടിച്ചേർത്തു.

    ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിലൂടെ പാർട്ടിയെ ഒതുക്കുന്നതിനുള്ള അവസരമാണ് ബിജെപിക്ക് ലഭിക്കുന്നതെന്നും കോൺഗ്രസ് പാർട്ടി സ്വന്തം തത്വങ്ങളിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: Congress, Kamal nath, Madhya Pradesh, Ram navamy