• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പത്തില്‍ തോറ്റതിന് മക്കളെ തല്ലുന്ന മാതാപിതാക്കള്‍ക്ക് മധ്യപ്രദേശില്‍ നിന്നൊരു മാതൃക; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം

news18
Updated: May 16, 2018, 2:45 PM IST
പത്തില്‍ തോറ്റതിന് മക്കളെ തല്ലുന്ന മാതാപിതാക്കള്‍ക്ക് മധ്യപ്രദേശില്‍ നിന്നൊരു മാതൃക; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം
news18
Updated: May 16, 2018, 2:45 PM IST
ഭോപ്പാല്‍: പരീക്ഷയില്‍ തോറ്റ കാര്യം വീട്ടില്‍ പറയുമ്പോള്‍ മുട്ടിടിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കുട്ടികള്‍. മറ്റൊന്നുമല്ല, അച്ഛനമ്മമാരുടെ തല്ലു പേടിച്ചിട്ടു തന്നെ. എന്നാല്‍ ഇത്തരക്കാര്‍ക്കിതാ മധ്യപ്രദേശില്‍ നിന്ന് ഒരു മാതൃക.

മകന്‍ പത്തില്‍ തോറ്റപ്പോള്‍ ഇവിടത്തെ ഒരച്ഛന്‍ ചെയ്തത് എന്തെന്നോ? നാട്ടുകാര്‍ക്ക് മൊത്തം മധുരം വിതരണം ചെയ്ത് പടക്കം പൊട്ടിച്ച് അതങ്ങ് ആഘോഷിച്ചു. മകന്‍ തോറ്റത് നന്നായി എന്ന ചിന്തയുള്ളത് കൊണ്ടായിരുന്നില്ല ആ പിതാവിന്റെ പ്രവൃത്തി. മറിച്ച് പരാജയമെന്നത് ജീവിതത്തിലെ അവസാന കാര്യമല്ലെന്ന് മകനെ ബോധ്യപ്പെടുത്താനായിരുന്നു.

മധ്യപ്രദേശിലെ സാഗര്‍ ടൗണിലെ ഒരു പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അച്ഛന്റെ ആഘോഷം കണ്ട് ഞെട്ടിയത്. നാല് വിഷയത്തിലാണ് കുട്ടി പരാജയപ്പെട്ടത്. പേടിച്ചു നിന്ന അവനെ ഒരു കെട്ടിപ്പിടിത്തത്തോടെയാണ് പിതാവ് സുരേന്ദ്ര സ്വീകരിച്ചത്.
Loading...

ഉടന്‍ സുഹൃത്തുക്കളെ വിളിച്ചു. പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും, ബാന്റ് മേളത്തോടെയുമായിരുന്നു പരാജയാഘോഷം. ഇത് തന്റെ മകന് വേണ്ടി മാത്രം ചെയ്തതല്ലെന്നും പരാജയത്തില്‍ വിഷമിക്കുന്ന എല്ലാ അച്ഛനമ്മമാര്‍ക്കുമുള്ള സന്ദേശമാണെന്നും സുരേന്ദ്ര പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ പത്താംക്ലാസ് ഫലം വന്നത്. 34 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെ പരാജയപ്പെട്ടത്. ഏകദേശം 11 വിദ്യാര്‍ഥികള്‍ പരാജയത്തില്‍ മനംനൊന്ത് ഇവിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ 6 പേര്‍ മരിച്ചു.
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍