• HOME
  • »
  • NEWS
  • »
  • india
  • »
  • മധ്യപ്രദേശ് സർക്കാർ ആശുപത്രിയിലെ കൂട്ടശിശുമരണം; ചീഫ് മെഡിക്കൽ ഓഫീസർ ഉള്‍പ്പെടെ രണ്ടുപേർക്കെതിരെ നടപടി

മധ്യപ്രദേശ് സർക്കാർ ആശുപത്രിയിലെ കൂട്ടശിശുമരണം; ചീഫ് മെഡിക്കൽ ഓഫീസർ ഉള്‍പ്പെടെ രണ്ടുപേർക്കെതിരെ നടപടി

മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ ലഭ്യമാക്കുന്നതെന്നും അതുകൊണ്ട് തന്നെ ആരെയും പഴി ചാരാൻ ആകില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി തന്നെ ഇടപെട്ട് രണ്ട് പേരെ പുറത്താക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്

Baby

Baby

  • Last Updated :
  • Share this:
    ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലെ കൂട്ടശിശുമരണം വിവാദം ഉയർത്തുന്ന സാഹചര്യത്തിൽ രണ്ട് മുതിർന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരി നേരിട്ട് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് രണ്ട് മെഡിക്കൽ ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത്. ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.രാജേഷ് പാണ്ഡെ, സിവിൽ സർജൻ ഡോ.വി.സി.ബാരിയ എന്നിവർക്കെതിരെയാണ് നടപടി.

    Also Read-ഭർത്താവിന്‍റെ സോഷ്യൽമീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ

    സംസ്ഥാനത്തെ ഷഹ്ദോൾ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 18 ദിവസത്തിനിടെ 12 കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ആദ്യം പ്രതികരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടുത്തെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.

    Also Read-ന്യൂസിലാൻഡ് മസ്ജിദ് കൂട്ടക്കൊല കേസ് പ്രതി മൂന്നു മാസം ഇന്ത്യയിൽ താമസിച്ചതായി റിപ്പോർട്ട്

    മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ ലഭ്യമാക്കുന്നതെന്നും അതുകൊണ്ട് തന്നെ ആരെയും പഴി ചാരാൻ ആകില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി തന്നെ ഇടപെട്ട് രണ്ട് പേരെ പുറത്താക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും ആശങ്ക അറിയിച്ചിട്ടുണ്ട്.



    കൂട്ട ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ നിന്നും ജനങ്ങളിൽ നിന്നും ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിൽ അടിയന്തിര യോഗവും വിളിച്ചു ചേർത്തിരുന്നു.
    Published by:Asha Sulfiker
    First published: