'മാസ്ക് ധരിക്കാറില്ല, അതിലെന്താ പ്രശ്നം?' എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം

'മാസ്ക് ധരിക്കില്ല എന്ന എന്‍റെ പ്രസ്താവന നിയമലംഘനമാണ്. അത് പ്രധാനമന്ത്രിയുടെ വികാരങ്ങളോട് യോജിച്ചു നിൽക്കുന്നതുമല്ല.. എന്‍റെ തെറ്റ് അംഗീകരിച്ച് ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്

News18 Malayalam | news18-malayalam
Updated: September 24, 2020, 2:58 PM IST
'മാസ്ക് ധരിക്കാറില്ല, അതിലെന്താ പ്രശ്നം?' എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം
Madhya Pradesh home minister Narottam Mishra (Image: ANI)
  • Share this:
ഇൻഡോർ: മാസ്ക് ധരിക്കാത്തതിന്‍റെ പേരിൽ വിമർശനങ്ങൾ കടുത്തതോടെ മാപ്പുപറഞ്ഞ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. കഴിഞ്ഞ ദിവസം ഇൻഡോറിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാസ്ക് ധരിച്ചിരുന്നില്ല. റിപ്പോർട്ടർമാർ ഇത് ചോദ്യം ചെയ്തപ്പോൾ ' ഒരു പരിപാടികളിലും ഞാൻ മാസ്ക് ധരിക്കാറില്ല.. അതുകൊണ്ടെന്താ? എന്ന പ്രതികരണമാണ് ഇദ്ദേഹത്തിൽ നിന്നുണ്ടായത്. ദരിദ്രർക്കും പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്‍റെ സംഭൽ യോജന പദ്ധതിയുടെ ഭാഗമായുള്ള ഒരു ചടങ്ങിനിടെയാണ് മന്ത്രിയുടെ ഇത്തരം പ്രസ്താവന.

Also Read-കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു

സംസ്ഥാനത്തെ അധികാര സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നുമുണ്ടായ തീർത്തും നിരുത്തരവാദപരമായ പ്രതികരണത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ രംഗത്തെത്തി. ' മാസ്ക് സാധാരണക്കാർക്ക് മാത്രമാണോ നിർബന്ധമാക്കിയത്' എന്ന വിമർശനമാണ് മധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ഉന്നയിച്ചത്. വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായതോടെ മന്ത്രി തന്നെ വിശദീകരണവുമായെത്തി.

Also Read-Milan Kundera| ചെക്ക് പൗരത്വം തിരികെ കിട്ടിയിട്ട് ഒരുവർഷം തികയുമ്പോൾ മിലൻ കുന്ദേരയ്ക്ക് ജന്മനാടിന്റെ ആദരം

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ മാസ്ക് ധരിക്കാത്തതെന്നായിരുന്നു വിശദീകരണം. 'സാധാരണ ഞാൻ മാസ്ക് ധരിക്കാറുണ്ട്. എന്നാൽ പോളിപസ് ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ അധികനേരം മാസ്ക് ധരിച്ചാൽ ശ്വാസംമുട്ടൽ അനുഭവപ്പെടും' എന്നായിരുന്നു വാക്കുകൾ. ഇതിന് പിന്നാലെയാണ് അദ്ദേഹം ഖേദപ്രകടനവും നടത്തിയത്.'മാസ്ക് ധരിക്കില്ല എന്ന എന്‍റെ പ്രസ്താവന നിയമലംഘനമാണ്. അത് പ്രധാനമന്ത്രിയുടെ വികാരങ്ങളോട് യോജിച്ചു നിൽക്കുന്നതുമല്ല.. എന്‍റെ തെറ്റ് അംഗീകരിച്ച് ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്. ഞാൻ മാസ്ക് ധരിക്കും.. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരോടും ഞാൻ അഭ്യർഥിക്കുകയാണ്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.മധ്യപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിലൊന്നാണ് ഇൻഡോർ. 20,834 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 516 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്ന ഇവിടെ മാസ്ക് ധരിക്കാത്തതിന് 200 രൂപ പിഴയും ഈടാക്കുന്നുണ്ട്.
Published by: Asha Sulfiker
First published: September 24, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading