• HOME
  • »
  • NEWS
  • »
  • india
  • »
  • Crocodile | കുട്ടിയെ വിഴുങ്ങിയെന്നു പറഞ്ഞ് മുതലയെ പിടിച്ച് നാട്ടുകാർ; ജീവനോടെയുണ്ടെന്നും വാദം; ഒടുവിൽ മൃതദേഹം പുഴയിൽ

Crocodile | കുട്ടിയെ വിഴുങ്ങിയെന്നു പറഞ്ഞ് മുതലയെ പിടിച്ച് നാട്ടുകാർ; ജീവനോടെയുണ്ടെന്നും വാദം; ഒടുവിൽ മൃതദേഹം പുഴയിൽ

തിങ്കളാഴ്ച ഉച്ചയ്ക്ക് ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ അതാർ സിങ്ങ് എന്ന ബാലനെ മുതല കൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്ന് ​ഗ്രാമവാസികളിൽ ചിലർ പറഞ്ഞു

  • Last Updated :
  • Share this:
    നദിയിൽ കുളിക്കുകയായിരുന്ന 10 വയസ്സുകാരനെ വിഴുങ്ങിയെന്നു പറ‍ഞ്ഞ് മുതലയെ (Crocodile) പിടികൂടി ​ഗ്രാമവാസികൾ. മധ്യപ്രദേശിലെ (Madhya Pradesh) ഷിയോപൂർ ജില്ലയിലാണ് സംഭവം. ഷിയോപൂരിലെ റിജെന്ത ഗ്രാമവാസികളാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലയെ പിടികൂടിയത്. എന്നാൽ പോലീസും വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി മുതലയെ രക്ഷപ്പെടുത്തി.

    തിങ്കളാഴ്ച ഉച്ചയ്ക്ക് ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ അതാർ സിങ്ങ് എന്ന ബാലനെ മുതല കൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്ന് ​ഗ്രാമവാസികളിൽ ചിലർ പറഞ്ഞതായി രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാംവീർ സിംഗ് തോമർ പറഞ്ഞു. തുടർന്ന് പ്രദേശത്ത് ധാരാളം പേർ തടിച്ചുകൂടുകയും മുതലയെ വല ഉപയോഗിച്ച് പിടികൂടുകയുമായിരുന്നു. കുട്ടി ഇപ്പോഴും മുതലയുടെ വയറ്റിൽ ജീവനോടെയുണ്ടെന്ന്
    ​ഗ്രാമവാസികൾ തറപ്പിച്ചുപറഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു. മുതയുടെ വയറു കീറി പരിശോധിക്കണമെന്നു പോലും ഇവരിൽ ചിലർ ആവശ്യപ്പെട്ടു.

    എന്നാൽ മുതലയുടെ വയറ്റിൽ കുട്ടി ഉണ്ടാകില്ലെന്ന് അധികൃതർ ഗ്രാമവാസികളെ പാടുപെട്ട് ബോധ്യപ്പെടുത്തി. മുതലയ്ക്ക് ആക്രമിക്കാനാകുമെങ്കിലും വിഴുങ്ങാൻ കഴിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വിശദീകരിച്ചത്. മുതലയെ തിരികെ പുഴയിലേക്ക് വിടുകയും ചെയ്തു. തുടർന്ന് കുട്ടിക്കായി നദിയിൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും ലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

    സഹോദരനെ മുതലയുടെ പിടിയിൽ നിന്നും രക്ഷിച്ച 16 കാരനെ കുറിച്ചുള്ള വാർത്ത മുൻപ് പുറത്തു വന്നിരുന്നു. വികാസ് എന്ന 17 വയസുകാരനും 16 കാരനായ സഹോദരൻ നീരജും കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞതിന് ശേഷം ഇരുവരും കൈകൾ കഴുകുന്നതിനായി കനാലിലേക്ക് പോയി. ഇവിടെ വെച്ച് വികാസിന്റെ വലതുകാലിൽ പിടികൂടിയ മുതല സെക്കൻഡുകൾക്കുള്ളിൽ അവനെ കനാനിലേക്ക് വലിച്ച് കൊണ്ടുപോയി. വികാസ് മുതലയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെങ്കിലും, മുതലയ്ക്കു മുന്നിൽ വികാസിന്റെ ശക്തി ഫലം കണ്ടില്ല. ഈ കാഴ്ച കണ്ടുനിന്ന നീരജും വിട്ടുകൊടുത്തില്ല. അവൻ കല്ലുകളെടുത്ത് മുതലയെ എറിയാൻ തുടങ്ങി. കല്ലേറ് കൊണ്ട മുതല വികാസിന്റെ കാലിൽ നിന്ന് പിടിവിട്ടു. പിന്നീട് കനാനിലേക്ക് തന്നെ തിരിച്ച് നീന്താനും തുടങ്ങി. മുതലയുടെ ആക്രമണത്തിൽ വികാസിന്റെ ശരീരത്തിൽ ധാരളം മുറിവുകളേറ്റിരുന്നു. ഉടൻ തന്നെ വികാസിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിലിബിത്തിലെ മഡ്‌ത്തോട്ടണ്ട പ്രദേശത്താണ് സംഭവം നടന്നത്. കനാലിന് അരികിലായി മുതല സൂര്യപ്രകാശം കൊണ്ട് കിടക്കുന്നുണ്ടായിരുന്നുവെന്നാണ് പിന്നീട് നീരജ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. വികാസ് അറിയാതെ മുതലയുടെ അടുത്ത് എത്തുകയായിരുന്നു. മുൻപും ജില്ലയിൽ ആളുകൾക്ക് സമാനമായ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. 2021 ജൂലൈയിൽ മുതലയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ മരിച്ചിരുന്നു.
    Published by:Amal Surendran
    First published: