• HOME
  • »
  • NEWS
  • »
  • india
  • »
  • MSc, PhD ബിരുദധാരികൾക്ക് ഇനി മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കാം; ഉത്തരവിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

MSc, PhD ബിരുദധാരികൾക്ക് ഇനി മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കാം; ഉത്തരവിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

എൻഎംസി പുറത്തിറക്കിയ കത്ത് അനുസരിച്ച്, ബയോകെമിസ്ട്രി വിഭാഗത്തിലെ ആകെ തസ്തികകളുടെ 50 ശതമാനം വരെ എംബിബിഎസ് ബിരുദമില്ലാത്ത അധ്യാപകരെ നിയമിക്കാമെന്നും വ്യക്തമാക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മെഡിക്കൽ കോളേജുകളിൽ (medical colleges) അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലെ ആകെ തസ്തികകളുടെ 30 ശതമാനം വരെ എംഎസ്‌സി (MSc) ബിരുദാന്തര ബിരുദമോ പിഎച്ച്ഡിയോ (PhD) ഉള്ള നോൺ-മെഡിക്കൽ (non- medical) അധ്യാപകരെ നിയമിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (National Medical Commission - NMC) വ്യാഴാഴ്ച ഉത്തരവിറക്കി.

    എൻഎംസി പുറത്തിറക്കിയ കത്ത് അനുസരിച്ച്, ബയോകെമിസ്ട്രി വിഭാഗത്തിലെ ആകെ തസ്തികകളുടെ 50 ശതമാനം വരെ എംബിബിഎസ് ബിരുദമില്ലാത്ത അധ്യാപകരെ നിയമിക്കാമെന്നും വ്യക്തമാക്കുന്നു. നോൺ ക്ലിനിക്കൽ ഡിപ്പാർട്ട്‌മെന്റുകളിൽ അധ്യാപകരുടെ കുറവുണ്ടെങ്കിലും നോൺ-ക്ലിനിക്കൽ സ്പെഷ്യാലിറ്റിയിൽ അനുയോജ്യരായ അധ്യാപകരെ ലഭ്യമല്ലെങ്കിലും അധ്യാപകരുടെ കാര്യത്തിൽ നിയമന അതോറിറ്റിക്ക് അല്ലെങ്കിൽ വകുപ്പുമേധാവിക്ക് ഇളവുകൾ നൽകാവുന്നതാണ്. എന്നാൽ എൻഎംസിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഇളവുകൾ നൽകാവൂ.

    എംബിബിഎസ് ഇല്ലാത്ത ഒരു അധ്യാപകനെ ഡയറക്ടർ, പ്രിൻസിപ്പൽ, ഡീൻ, മെഡിക്കൽ സൂപ്രണ്ട് എന്നീ സ്ഥാനങ്ങളിൽ നിയമിക്കാനാവില്ല.

    രാജ്യത്ത് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പഠനം നിര്‍ബന്ധമാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. കോഴ്സിന്‍റെ ആരംഭഘട്ടത്തില്‍ 10 ദിവസത്തെ യോഗ പരിശീലനം നിര്‍ബന്ധമായും നടത്തണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ യോഗാഭ്യാസം നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

    എം.ബി.ബി.എസിന്‍റെ ആദ്യത്തെ 3 വര്‍ഷങ്ങളില്‍ യോഗ പരിശീലനം പഠനത്തിന്‍റെ ഭാഗമാക്കും. ഇതിനായി പ്രത്യേക അധ്യാപകരെ നിയോഗിക്കും. അതേസമയം, മെഡിക്കല്‍ കോഴ്സുകള്‍ പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന നിര്‍ദേശത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) തീരുമാനമെടുത്തില്ല. ഈ വര്‍ഷത്തെ കോഴ്സ് ആരംഭിക്കാന്‍ വൈകിയ സാഹചര്യത്തില്‍ ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

    ഫൗണ്ടേഷന്‍ കോഴ്‌സ്‌ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കോളേജുകളുടെ ആവശ്യത്തിനനുസരിച്ച് നീട്ടാം. അധിക സമയവും അവധി ദിവസങ്ങളും ഉപയോഗിച്ച് സമയം ക്രമീകരിക്കാനും അനുമതിയുണ്ട്. വേനല്‍ക്കാല, ശൈത്യകാല ഇടവേളകള്‍ ഒരാഴ്ചയാക്കി ചുരുക്കും.

    ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് മധ്യപ്രദേശ്. ഈ വര്‍ഷം ഹിന്ദിയില്‍ എംബിബിഎസ് കോഴ്സ് (MBBS) ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും. അതിനായി ഹിന്ദിയിൽ പുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം മുതല്‍ പുതിയ ഹിന്ദി അധിഷ്ഠിത സംവിധാനം ആരംഭിക്കും. ഇതിനു പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സമാനമായ സംവിധാനം സൃഷ്ടിക്കും.

    ഇന്ത്യയിൽ ഉടൻ തന്നെ ഡിജിറ്റൽ സർവകലാശാല (digital university) ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന ഒരു ഡിജിറ്റൽ സർവ്വകലാശാലയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
    Published by:user_57
    First published: