• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റോഡില്‍ കുഴി; എന്‍ജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ച് പാലത്തില്‍ കെട്ടിയിട്ട് കോണ്‍ഗ്രസ് എം.എല്‍.എ

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ നിതീഷ് നാരായണ്‍ റാണെയാണ് എൻജിനീയറെ ആക്രമിച്ചത്. കന്‍കവാലിയിൽ എത്തിയപ്പോഴാണ് റോഡിൽ ചെളിക്കെട്ട് കണ്ടത്. ഇതേത്തുടർന്ന് എം.എൽ.എ എൻജിനീയറെ സ്ഥലത്തേക്ക് വിളിച്ചു വരുത്തികയായിരുന്നു. 

news18
Updated: July 4, 2019, 6:33 PM IST
റോഡില്‍ കുഴി; എന്‍ജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ച് പാലത്തില്‍ കെട്ടിയിട്ട് കോണ്‍ഗ്രസ് എം.എല്‍.എ
news18
  • News18
  • Last Updated: July 4, 2019, 6:33 PM IST IST
  • Share this:
മുംബൈ: പുതുതായി നിർമ്മിച്ച റോഡിൽ കുഴിയുണ്ടായതിന് എൻജിനീയറുടെ ദേഹത്ത് പരസ്യമായി ചെളി കോരിയൊഴിച്ച് എം.എൽ.എ. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ നിതീഷ് നാരായണ്‍ റാണെയാണ് എൻജിനീയറെ ആക്രമിച്ചത്. കന്‍കവാലിയിൽ എത്തിയപ്പോഴാണ് റോഡിൽ ചെളിക്കെട്ട് കണ്ടത്. ഇതേത്തുടർന്ന് നിതീഷ് എൻജിനീയറെ സ്ഥലത്തേക്ക് വിളിച്ചു വരുത്തികയായിരുന്നു.

സ്ഥലത്തെത്തിയ എൻജിനീയറെ എം.എൽ.എയും കൂട്ടാളികളും ചേർന്ന് ചെളിവെള്ളത്തിൽ കുളിപ്പിച്ചു. ഇതിനു ശേഷം ഹൈവെയിലെ പാലത്തിൽ കെട്ടിയിടുകയായിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് നാരായണ്‍ റാണെ. എൻജിനീയറെ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എം.എൽ.എ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ്വാര്‍ഗീയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

Also Read 'മദ്യപാനവും പുകവലിയും സിനിമയിൽ പാടില്ലെങ്കിൽ ഭീകര ദൃശ്യങ്ങൾ അടങ്ങിയ സർക്കാർ പരസ്യങ്ങൾ നിരോധിക്കണം'

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍