• HOME
  • »
  • NEWS
  • »
  • india
  • »
  • പാൽ വാങ്ങി തിരിച്ചെത്തിയപ്പോൾ കാണുന്നത് കോൺക്രീറ്റ് കൂനയായി മാറിയ വീട്; മുഹമ്മദ് റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ 9 പേരെ

പാൽ വാങ്ങി തിരിച്ചെത്തിയപ്പോൾ കാണുന്നത് കോൺക്രീറ്റ് കൂനയായി മാറിയ വീട്; മുഹമ്മദ് റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ 9 പേരെ

മുഹമ്മദ് റാഫിയുടെ പതിനാറു വയസ്സുള്ള മകൻ മാത്രമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്

 (PTI)

(PTI)

  • Last Updated :
  • Share this:
    മുംബൈ: കെട്ടിടം തകർന്നു വീണ് മുംബൈയിൽ ഒരു കുടുംബത്തിലെ 9 പേർ കൊല്ലപ്പെട്ടു. മുംബൈയിലെ മൽവാനി മേഖലയിലെ മൂന്ന് നില കെട്ടിടമാണ് തകർന്നു വീണാണ് അപകടമുണ്ടായത്. അപകടത്തിൽ എട്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

    കെട്ടിടത്തിൽ താമസിച്ച മുഹമ്മദ് റാഫി എന്നയാളുടെ കുടുംബത്തിലെ ഒമ്പത് പേരാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി പാൽ വാങ്ങാൻ പുറത്തു പോയതിനാൽ റാഫി രക്ഷപ്പെട്ടു. പാൽ വാങ്ങി തിരിച്ചു വന്നപ്പോൾ കാണുന്നത് തകർന്നു വീണ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസികളേയും നാട്ടുകാരേയുമാണ്.

    റാഫിയുടെ ഭാര്യ, സഹോദരൻ, സഹോദരന്റെ ഭാര്യ, രണ്ടു കുടുംബങ്ങളിലേയും ആറ് കുട്ടികൾ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

    ഷാഹിൽ ഷറഫ് സയ്യിദ്(9), ആരിഫ ഷെയ്ഖ്(9), ഷഫീഖ് മുഹമ്മദ് സലീം സിദ്ദീഖി(45), തൗസിഫ് ഷഫീഖ് സിദ്ദീഖി(15), ആലിഷ ഷഫീഖ് സിദ്ദീഖി(10), അൽഫിസ ഷഫീഖ് സിദ്ദീഖി(ഒന്നര വയസ്സ്), ഹസീന ഷഫീഖ് സിദ്ദീഖി( 6), ഇശ്രത്ത് ബാനു സിദ്ദീഖി(40), റഹീസ ബാനു റഫീഖ് സിദ്ദീഖി(40), തഹേസ് ഷഫീഖ് സിദ്ദീഖി(12), ജോൺ ഇറാന (13) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
    You may also like:കൊച്ചി ഫ്ലാറ്റിൽ യുവതിയെ 22 ദിവസം പീഡിപ്പിച്ചതിന് പിടിയിലായ മാർട്ടിനെ ചോദ്യം ചെയ്യുന്നു


    മുഹമ്മദ് റാഫിയുടെ പതിനാറു വയസ്സുള്ള മകൻ മാത്രമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരുന്നു വാങ്ങാനായി പുറത്തു മകൻ പുറത്തു പോയിരുന്ന സമയത്താണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു റാഫിയും സഹോദരനും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടം ഇത്രയും ദുർബലമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും എങ്കിൽ താമസം മാറുമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. മൂന്ന് മുറിയുള്ള വീട്ടിലായിരുന്നു പതിനൊന്നംഗ കുടുംബം താമസിച്ചിരുന്നത്.


    രണ്ട് ദിവസം മുമ്പാണ് കെട്ടിടത്തിൽ നിന്നും രണ്ട് കുടുംബങ്ങൾ താമസം മാറിയത്. അല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വർധിക്കുമായിരുന്നു. മൂന്നോ നാലോ കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമുണ്ടായ ടോട്ടോ ചുഴലിക്കാറ്റിനെ തുടർന്ന് കെട്ടിടം ദുർബലമായതാണെന്നാണ് കരുതുന്നത്.

    താമസയോഗ്യമല്ലാത്ത കെട്ടിടങ്ങളുടെ പട്ടികയിൽ ഈ കെട്ടിടത്തെ ബിഎംസി അധികൃതർ ഉൾപ്പെടുത്തിയിരുന്നുമില്ല. ശിവസേന നയിക്കുന്ന ബിഎംസിയുടെ അവഗണനയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബിജെപി നേതാവ് റാം കദം രംഗത്തെത്തി.

    അതേസമയം, അപകടത്തിൽ പെട്ട കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും ആദിത്യ താക്കറേയും സന്ദർശിച്ചു. ശദാബ്ദി ആശുപത്രിയിലാണ് പരിക്കേറ്റവർ കഴിയുന്നത്.

    കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജീർണാവസ്ഥയിലായിരുന്നു കെട്ടിടം. കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
    Published by:Naseeba TC
    First published: