• HOME
  • »
  • NEWS
  • »
  • india
  • »
  • Muharram| രാജ്യത്ത് മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്നാവശ്യം; ഹർജി സുപ്രീംകോടതി തള്ളി

Muharram| രാജ്യത്ത് മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്നാവശ്യം; ഹർജി സുപ്രീംകോടതി തള്ളി

രാജ്യത്താകെ ഒരു പൊതു ഉത്തരവ് എങ്ങനെ പാസാക്കാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചോദിച്ചു.

muharam

muharam

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയുമായി അലഹാബാദ് ഹൈകോടതിയെ സമീപിക്കാൻ ലക്നൗ സ്വദേശിയായ ഹർജിക്കാരനോട് സുപ്രീംകോടതി നിർദേശിച്ചു.

    രാജ്യത്താകെ ഒരു പൊതു ഉത്തരവ് എങ്ങനെ പാസാക്കാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

    നിങ്ങൾ ഒരു പൊതു ഉത്തരവ് ആവശ്യപ്പെടുന്നു, ഞങ്ങൾ ഇത് അനുവദിക്കുകയാണെങ്കിൽ കൂടുതൽ കുഴപ്പമുണ്ടാകും. കോവിഡ് പ്രചരിപ്പിക്കുന്നതിന് പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെക്കും. ഞങ്ങൾ അതിന് തയ്യാറല്ല. ഒരു കോടതി എന്ന നിലയിൽ ഞങ്ങൾക്ക് ജനങ്ങളുടെയും ആരോഗ്യത്തെ അപകടത്തിലാക്കാൻ കഴിയില്ല- ബെഞ്ച് വ്യക്തമാക്കി.

    ഹർജി പിൻവലിക്കാൻ ബെഞ്ച് അപേക്ഷകനെ അനുവദിച്ചു.
    പ്രാർഥനയുടെ ഭാഗമായി ലഖ്‌നൗവിൽ ഘോഷയാത്ര നടത്താൻ അനുമതി ആവശ്യപ്പെട്ട് ലക്നൗ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.



    ഷിയ നേതാവ് സയിദ് കൽബേ ജവാദ് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് ഹർജി പരിഗണിച്ചത്.
    Published by:Gowthamy GG
    First published: