നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോകത്തെ സ്വാധീനിച്ച 100 പേര്‍: ടൈം മാഗസിന്റെ പട്ടികയില്‍ മുകേഷ് അംബാനിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍

  ലോകത്തെ സ്വാധീനിച്ച 100 പേര്‍: ടൈം മാഗസിന്റെ പട്ടികയില്‍ മുകേഷ് അംബാനിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍

  അരുന്ധതി കട്ജു, മേനക ഗുരുസ്വാമി എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു ഇന്ത്യക്കാര്‍

  Mukesh Ambani

  Mukesh Ambani

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ടൈം മാഗസിനിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍. മുകേഷ് അംബാനിയ്ക്ക് പുറമെ പൊതു താല്‍പ്പര്യ ഹര്‍ജികളിലൂടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അരുന്ധതി കട്ജു, മേനക ഗുരുസ്വാമി എന്നിവരാണ് പട്ടികയിലിടം പിടിച്ച ഇന്ത്യക്കാര്‍.

   2019 ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പേര് കഴിഞ്ഞദിവസമാണ് ടൈം മാഗസിന്‍ പുറത്ത് വിട്ടത്. രാഷ്ട്രീയ നേതാക്കള്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍, ആത്മീയ നേതാക്കള്‍ എന്നിവരാണ് 100 പേരുടെ പട്ടികയിലുള്ളത്.

   Also Read: പ്രധാനമന്ത്രിയുടെ പൊതുയോഗം അൽപസമയത്തിനകം; 'ശബരിമല'യിൽ എന്ത് പറയുമെന്ന് ആകാംക്ഷ

   അമേരിക്കന്‍ കൊമേഡിയന്‍ ഹസന്‍ മിനാജ്, പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്, പോപ്പ് ഫ്രാന്‍സിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ പ്രമുഖ വ്യക്തികള്‍.

   അംബാനിയെക്കുറിച്ച് ടൈം മാഗസിനില്‍ കുറിപ്പ് എഴുതിയത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ്. മുകേഷ് അംബാനിയുടെ പിതാവ് ധിരുബായ് അംബാനി ഇന്ത്യന്‍ വ്യവസായ രഗത്ത് ദര്‍ശനങ്ങളുള്ള വ്യവസായി ആയിരുന്നെന്നാണ് കുറിപ്പില്‍ പറയുന്നത്.

   First published: