• HOME
 • »
 • NEWS
 • »
 • india
 • »
 • RIL AGM 2022 | ഇന്ത്യ വളർച്ചയുടെയും സ്ഥിരതയുടെയും പാതയിൽ; 2047 ലേക്കുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മുകേഷ് അംബാനി

RIL AGM 2022 | ഇന്ത്യ വളർച്ചയുടെയും സ്ഥിരതയുടെയും പാതയിൽ; 2047 ലേക്കുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മുകേഷ് അംബാനി

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പഞ്ച്പ്രാണിനെ കുറിച്ചും മുകേഷ് അംബാനി ചടങ്ങില്‍ സംസാരിച്ചു

മുകേഷ് അംബാനി

മുകേഷ് അംബാനി

 • Last Updated :
 • Share this:
  ആഗോളതലത്തില്‍ വളര്‍ച്ചയുടെയും (growth) സ്ഥിരതയുടെയും (stability) പ്രതീകമാണ് ഇന്ത്യ എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍പേഴ്‌സണ്‍ മുകേഷ് അംബാനി (Mukesh Ambani). ഇന്ന് നടന്ന റിലയന്‍സ് (Reliance) വാര്‍ഷിക പൊതുയോഗത്തിലാണ് പരാമർശം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പഞ്ച്പ്രാണിനെ കുറിച്ചും മുകേഷ് അംബാനി ചടങ്ങില്‍ സംസാരിച്ചു.

  വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, പൈതൃകത്തില്‍ അഭിമാനിക്കുക, ഏകത, പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച് പഞ്ച്പ്രാണ്‍. 2047 ഓടെ 'പഞ്ച്-പ്രണ്‍' (panch-pran) തീര്‍ച്ചയായും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും അംബാനി പറഞ്ഞു.

  Also read: RIL AGM 2022 | 11 ലക്ഷം കിലോമീറ്ററിലധികം നീളം; ജിയോ പാൻ-ഇന്ത്യ ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്കിനെക്കുറിച്ച് മുകേഷ് അംബാനി

  ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലഘട്ടമായിരിക്കും അടുത്ത 25 വര്‍ഷം. സ്വാതന്ത്ര്യാനന്തര തലമുറകള്‍ ഇതുവരെ കൂട്ടായി നേടിയതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തെ അടുത്ത തലമുറ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ലോകത്തെ മറ്റ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തെക്കുറിച്ചും മുകേഷ് അംബാനി സംസാരിച്ചു. പല ലോകരാജ്യങ്ങളും കോവിഡ് പ്രതിസന്ധിയെ ഏറെക്കുറെ മറികടന്നിട്ടുണ്ട്. എന്നാല്‍ ചില ലോക രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇന്ധനം, ഭക്ഷണം, രാസവള എന്നിവയുടെ വില വര്‍ധനവ് എല്ലാവരേയും സാരമായി ബാധിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു.

  എന്നാല്‍ ഈ പ്രവചാനതീതമായ സാഹചര്യത്തിലും ഇന്ത്യ വളര്‍ച്ചയുടെയും സ്ഥിരതയുടെയുംപ്രതീകമായി നിലക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിക്കാലത്ത് സര്‍ക്കാര്‍ വിദഗ്ധമായി കാര്യങ്ങള്‍ നിയന്ത്രിച്ചതും തുടര്‍ന്നുണ്ടായ സാമ്പത്തിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക സമീപനവും ഇന്ത്യയെ ഏറെ സഹായിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

  Also read: RIL AGM 2022 | ജിയോ 4 ജിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; 5ജി ക്കായി 2 ലക്ഷം കോടിയുടെ നിക്ഷേപം

  ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗതിക്കും ഞങ്ങള്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ സംഭാവന നല്‍കാന്‍ റിലയന്‍സ് ഒരുങ്ങുകയാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

  "വാര്‍ഷിക വരുമാനത്തില്‍ 100 ബില്യണ്‍ ഡോളര്‍ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റായി നമ്മുടെ കമ്പനി മാറി. റിലയന്‍സിന്റെ ഏകീകൃത വരുമാനം 47 ശതമാനം വര്‍ധിച്ച് 7.93 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 104.6 ബില്യണ്‍ ഡോളറായി. റിലയന്‍സിന്റെ വാര്‍ഷിക ഏകീകൃത EBITDA 1.25 ലക്ഷം കോടി രൂപയുടെ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടു", മുകേഷ് അംബാനി പറഞ്ഞു.

  ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകനായി തുടര്‍ന്നു. വിവിധ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ വഴി ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ സംഭാവന 38.8 ശതമാനം വര്‍ധിച്ച് 1,88,012 കോടി രൂപയായതായും മുകേഷ് അംബാനി പറഞ്ഞു.

  "ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള കൂടുതല്‍ ഓഹരി ഉടമകളെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, നമ്മുടെ വ്യക്തിപരമായ ഇടപെടലുകളുടെ ഊഷ്മളതയും സ്‌നേഹവും എനിക്ക് നഷ്ടമായി. അടുത്ത വര്‍ഷം, നേരിട്ട് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനാകുന്ന ഒരു ഹൈബ്രിഡ് മോഡിലേക്ക് മാറാന്‍ കഴിയുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു," എന്നും മുകേഷ് അംബാനി പറഞ്ഞു.
  Published by:user_57
  First published: