മുംബൈ: നിത അംബാനിയുടെ മുകേഷ് അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ആൺ കുഞ്ഞ് പിറന്നു. അമ്മയും മകനും മുംബൈയിൽ സുഖമായിരിക്കുന്നുവെന്ന് വക്താവ് അറിയിച്ചു.
''ധീരുഭായിയുടെയും കോകിലബെൻ അംബാനിയുടെയും പ്രപൗത്രനെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതിൽ സന്തോഷിക്കുന്നു. മുംബൈയിൽ ഇന്ന് ഒരു ആൺകുഞ്ഞിന്റെ അഭിമാന മാതാപിതാക്കളായി ശ്ലോകയും ആകാശ് അംബാനിയും മാറി. അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങൾ വളരെയധികം സന്തോഷത്തിലാണ്''- മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.