HOME » NEWS » India » MUKUL ROY REJOINS MAMATA BANERJEE S TRINAMOOL CONGRESS CLOSES BJP DOOR RV TV

ബംഗാളിൽ 'ഘർവാപസി'; മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി

ബിജെപി വിട്ട് കൂടുതൽ പേർ  തൃണമൂലിലേക്ക് വരുമെന്ന് മുകുൾ റോയ്

News18 Malayalam | news18-malayalam
Updated: June 11, 2021, 5:47 PM IST
ബംഗാളിൽ 'ഘർവാപസി'; മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി
മുകുൾ റോയ്
  • Share this:
ന്യൂ‍ഡൽഹി: ബി ജെ പി ദേശീയ ഉപാധ്യക്ഷനും മമത ബാനർജിയുടെ പഴയ വിശ്വസ്തനുമായിരുന്ന മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ കോൺഗ്രസ് വിട്ട നിരവധി നേതാക്കൾ ഘർവാപസിക്ക്  ശ്രമം നടത്തുന്നതിനിടെയാണ് മുകുൾ റോയ് തിരിച്ചെത്തിയിരിക്കുന്നത്. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് മമത ബാനർജി മുകുൾ റോയിക്ക് മടങ്ങിവരവിന് അവസരം നൽകിയത്.

മുകുൾ റോയ്  ഒരിക്കലും തനിക്കെതിരായിരുന്നില്ലെന്നും കുടുംബത്തിലേക്കാണ് തിരിച്ചുവരുന്നതെന്നും  മമത പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ. ബി ജെ പി യിൽ ഒരാൾക്കും തുടരാനാവില്ലെന്ന് മുകുൾ റോയ് പറഞ്ഞു. കൂടുതൽ പേർ ബിജെപി വിട്ട് തൃണമൂലിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ വിശ്വസ്തനും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന മുകുള്‍ റോയി 2017 ലാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Also Read- 'മമതാ ബാനർജി'യെ വിവാഹം കഴിക്കുന്ന തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വിശേഷങ്ങൾ

2019-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സംസ്ഥാന അധ്യക്ഷൻ ദീലീപ് ഘോഷ് എന്നിവരുമായുളള പടലപ്പിണക്കമാണ് മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും തൃണമൂലിലേക്ക് തിരികെ പോകാൻ കാരണം.

മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും  പാർട്ടി വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. മുകുൾ റോയിക്ക് പുറമെ മറ്റ് പല നേതാക്കളും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവരാൻ ശ്രമം നടത്തുന്നുണ്ട്.

English Summary: Welcoming BJP MLA Mukul Roy to the Trinamool Congress, party supremo Mamata Banerjee termed his ‘Ghar Wapsi’ as “old is gold’. She also clarified that those who “abused the party and crossed all limits" before joining the BJP ahead of the recently held assembly Polls will not be taken back into the TMC. While addressing a press conference at the Trinamool Bhavan in Kolkata, Mamata said: “Mukul is our old family member. He joined the BJP after he was threatened (in the name of CBI). Today, he joined us and I noticed that he is mentally relaxed now. Old is gold and he will play an important role in the party.”
Published by: Rajesh V
First published: June 11, 2021, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories