ഗുജറാത്ത് നിയസഭ തെരഞ്ഞെടുപ്പിലെ ചില മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായതായി കോണ്‍ഗ്രസ് നേതാവ് മുകള്‍ വാസ്നിക്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല. ചില സ്ഥലങ്ങളില്‍ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞു. പ്രതീക്ഷിച്ച മുന്നേറ്റം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മുകുള്‍ വാസ്നിക് പറഞ്ഞു.
ഗുജറാത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ആകെയുള്ള 182 സീറ്റുകളില്‍ 157 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലേക്കും ആംആദ്മി 5 സീറ്റിലേക്കും മറ്റുള്ളവര്‍ 4 സീറ്റുകളിലേക്കും ചുരുങ്ങി.
Also Read-മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനോ ആംആദ്മിക്കോ കഴിഞ്ഞില്ല.
വീണ്ടും മോദി മാജിക്
അഹമ്മദാബാദിലും സൂറത്തിലുമായി 31 റാലികളും രണ്ട് പ്രധാന റോഡ് ഷോകളുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. മോദിയുടെ സ്വന്തം സംസ്ഥാനത്ത് വിജയം ആവർത്തിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമായിരുന്നു. തെരഞ്ഞെടുപ്പു കരുക്കൾ നീക്കി ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിൽ ഒരു മാസത്തോളം ക്യാമ്പ് ചെയ്തു.
കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ മോദി നടത്തിയ 50 കിലോമീറ്റർ റോഡ്ഷോ, എക്കാലത്തെയും ദൈർഘ്യമേറിയതാണെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. നാല് മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം ആളുകൾ ഈ റാലിയിൽ പങ്കെടുത്തെന്ന് ബിജെപി പറയുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി സ്ഥാപിച്ച എല്ലാ പോസ്റ്ററുകളിലും മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.