മുരളിക്ക് മൂക്കുകയറിടാൻ അച്ചടക്ക സമിതിയുമായി മുല്ലപ്പള്ളി; സോഷ്യൽ മീഡിയയിലും നിരീക്ഷണം

പുതിയ ഭാരവാഹി യോഗത്തിൽ അച്ചടക്ക സമിതി തീരുമാനിച്ചെങ്കിലും അതിൽ എത്ര അംഗങ്ങൾ എന്ന് തീരുമാനിച്ചിട്ടില്ല. പ്രവർത്തനം എങ്ങനെയെന്നതിലും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടില്ല.

News18 Malayalam | news18
Updated: January 27, 2020, 6:26 PM IST
മുരളിക്ക് മൂക്കുകയറിടാൻ അച്ചടക്ക സമിതിയുമായി മുല്ലപ്പള്ളി; സോഷ്യൽ മീഡിയയിലും നിരീക്ഷണം
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ
  • News18
  • Last Updated: January 27, 2020, 6:26 PM IST
  • Share this:
തിരുവന്തപുരം: വിമത ശബ്ദങ്ങളുടെ വായടപ്പിക്കാൻ അച്ചടക്ക സമിതി രൂപീകരിക്കാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം. പാർട്ടിയിലെ എത്ര പ്രഗദ്ഭനായ നേതാവായാലും പ്രതികരണങ്ങളിൽ ലക്ഷ്മണ രേഖ പാലിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് പാർട്ടിയെ അവഹേളിച്ചു കൊണ്ടാകരുത്. പുതിയ ഭാരവാഹി യോഗത്തിൽ അച്ചടക്ക സമിതി തീരുമാനിച്ചെങ്കിലും അതിൽ എത്ര അംഗങ്ങൾ എന്ന് തീരുമാനിച്ചിട്ടില്ല. പ്രവർത്തനം എങ്ങനെയെന്നതിലും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടില്ല.

കെ മുരളീധരൻ തുടർച്ചയായി നേതൃത്വത്തെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിലാണ് തിടുക്കത്തിലുളള തീരുമാനം. ഭാരവാഹി പട്ടികയിൽ എതിർപ്പുമായി മുരളീധരൻ രംഗത്ത് വന്നത് കൂടുതൽ നേതാക്കൾക്ക് പ്രചോദനമായി. വടക്കൻ ജില്ലകളിൽ നിന്നുളളവരെ അവഗണിച്ചതിലും വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും  രാജ്മോഹൻ ഉണ്ണിത്താനും ലതികാ സുഭാഷും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ലതികാ സുഭാഷിനോട് വിശദീകരണം ചോദിക്കുമെന്ന സൂചന മുല്ലപ്പള്ളി നൽകി.

ALSO READ: 'ശൗര്യം കാണിക്കേണ്ടത് പിണറായിയോടും മോദിയോടും'; മുല്ലപ്പള്ളിക്കെതിരെ വീണ്ടും കെ മുരളീധരൻ‌

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെര‍ഞ്ഞെടുപ്പ്, അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് വെല്ലുവിളികളാണ് മുന്നിലുളളത്. തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ പാർട്ടിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പരസ്യമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ നിലപാടിന് പിന്തുണയെന്ന് വ്യക്തം. സോഷ്യൽ മീഡിയയിലെ പരിഹാസം വേണ്ടെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിടി ബൽറാം അടക്കമുളള നേതാക്കളുടെ ഫേസ്ബുക്ക് ഇടപെടലുകളിൽ മുല്ലപ്പള്ളിക്ക് അതൃപ്തി ഉണ്ട്.

അച്ചടക്ക സമിതിയിലൂടെ ഇക്കാര്യങ്ങളിലും ഇടപെടുകയാണ് ലക്ഷ്യം. രാഷ്ട്രീയകാര്യ സമിതി സീനിയർ നേതാക്കളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ ആലോചന നടന്നിരുന്നു. പിപി തങ്കച്ചനെയും ആര്യാടൻ മുഹമ്മദിനെയും ഉൾപ്പെടുത്താനായിരുന്നു ആലോചന. ഇക്കാര്യം ചോദിച്ചപ്പോൾ പരിഹാസ മറുപടിയാണ് മുല്ലപ്പളളി നൽകിയത്. പുനഃസംഘടനയാണ് പുനരധിവാസമല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആക്ഷേപം.
First published: January 27, 2020, 6:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading