മുംബൈ: വനിതാ ബി ജെ പി നേതാവിനോട് മോശമായി പെരുമാറിയ ബി ജെ പി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുംബൈയിലാണ് സംഭവം. ധാരാവി അസംബ്ലി മണ്ഡലത്തിലെ ബി ജെ പി പ്രസിഡന്റ് മണി ബാലനെതിരെയാണ് നടപടി ഉണ്ടായത്. വനിതാ ബി ജെ പി നേതാവിനെതിരെ മോശമായി പെരുമാറിയതിനും മോശമായി സംസാരിച്ചതിനുമാണ് നടപടി ഉണ്ടായിരിക്കുന്നത്.
ബി ജെ പി നേതാവിനെതിരെ വനിതാനേതാവ് പൊലീസ് സ്റ്റേഷനിൽ കേസും ഫയൽ ചെയ്തു. സെക്ഷൻ 509 (സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ വാക്കുകൾ ഉപയോഗിക്കുകയോ പ്രവർത്തി ഉണ്ടാകുകയോ ചെയ്യുക), സെക്ഷൻ 500 (അപകീർത്തിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കായി ബി ജെ പി ഒരു ആഭ്യന്തര കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. റെക്കോർഡ് ചെയ്ത ശബ്ദം അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി ജെ പി പ്രവർത്തകനായ അസ്കർ ഷെയ്ഖുമായി സംസാരിക്കവെയാണ് വനിതാ നേതാവിനെക്കുറിച്ച് മോശമായി സംസാരിച്ചത്.
ഷെയ്ഖിന്റെ മൊഴിയെടുത്ത പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.