നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വിവാഹേതര ബന്ധത്തിന്‍റെ പേരിൽ പൊലീസുകാരനെതിരെ നടപടി; ഒരു വർഷത്തേക്ക് ശമ്പള വർധനവില്ല

    വിവാഹേതര ബന്ധത്തിന്‍റെ പേരിൽ പൊലീസുകാരനെതിരെ നടപടി; ഒരു വർഷത്തേക്ക് ശമ്പള വർധനവില്ല

    ഒരു വർഷത്തേക്ക് ഇൻക്രിമെന്‍റെ് റദ്ദാക്കിയ നടപടി വലിയ ശിക്ഷ തന്നെയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.  പ്രൊമോഷൻ അടക്കമുള്ള കാര്യങ്ങളെയും ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മുംബൈ: വിവാഹേതര ബന്ധത്തിലേർപ്പെട്ട പൊലീസുകാരന് നേരിടേണ്ടി വന്നത് കനത്ത നഷ്ടം. മുംബൈ നാഗ്പാഡ സ്റ്റേഷൻ ധൻരാജ് പ്രഭാലെയ്ക്കാണ് ശിക്ഷാ നടപടി നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധന്‍രാജിനെതിരെ വകുപ്പ് തല നടപടിയുണ്ടായിരിക്കുന്നത്. ഇയാളുടെ ഒരു വർഷത്തെ ഇൻക്രിമെന്‍റ് റദ്ദു ചെയ്താണ് ശിക്ഷ.

      റിപ്പോർട്ട് അനുസരിച്ച് കാറ്ററിംഗ് ബിസിനസുമായി ബന്ധപ്പെട്ട് യുവതി ഫേസ്ബുക്കിൽ ഒരു പരസ്യം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ധൻരാജ് സഹായവാഗ്ദാനം നൽകി യുവതിയെ ബന്ധപ്പെട്ടു. തുടർന്ന് ഈ പരിചയം അടുപ്പത്തിലേക്ക് വളരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് യുവതി പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.

      Also Read-വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്

      ബന്ധത്തിലായിരുന്ന സമയത്ത് ധൻരാജ് തന്നെ ചൂഷണത്തിനിരയാക്കി എന്നാരോപിച്ചായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ധന്‍രാജ് കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. അച്ചടക്കലംഘനത്തിന് പുറമെ പൊലീസ് വകുപ്പിനെ മുഴുവൻ മോശം പ്രതിച്ഛായയിൽ നിർത്തുന്ന പ്രവൃത്തികളാണ് ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും ആരോപിച്ചാണ് ശിക്ഷാ നടപടി.

      ഒരു വർഷത്തേക്ക് ഇൻക്രിമെന്‍റെ് റദ്ദാക്കിയ നടപടി വലിയ ശിക്ഷ തന്നെയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.  പ്രൊമോഷൻ അടക്കമുള്ള കാര്യങ്ങളെയും ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ട്.

      Also Read-കോവിഡ് വ്യാപനത്തിനിടെ കുടുംബത്തോടൊപ്പം ദുബായിലേക്ക് പറന്ന് വ്യവസായി; സ്വകാര്യ വിമാനത്തിന് ചിലവ് 55 ലക്ഷം

      മറ്റൊരു സംഭവത്തിൽ കേന്ദ്ര പൊലീസ് സേനയിലെ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വനിതാ ഡോക്ടർ രംഗത്തെത്തിയിരുന്നു. സിആർപിഎഫിലെ തന്നെ വനിതാ ഡോക്ടറാണ് ആരോപണം ഉന്നയിച്ചത്. മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചതായും രാത്രി വൈകിയും ഫോണിൽ വിളിച്ചു അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ആരോപണം. മുസാഫർപൂരിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) കോമ്പോസിറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ആരോപണം ഉന്നയിച്ചത്.

      ഡി.ഐ.ജി സുരീന്ദർ പ്രസാദ് എന്നയാൾക്കെതിരെയാണ് വനിതാ ഡോക്ടർ ആരോപണം ഉന്നയിച്ചതെന്ന് സി ആർ പി എഫ് വൃത്തങ്ങൾ പറയുന്നു. മുസാഫർനഗർ റേഞ്ചിൽ പോസ്റ്റ് ചെയ്ത പ്രതി രാത്രി വൈകിയും യുവതിക്ക് ഫോൺ വിളിച്ചതായും ലൈംഗികമായി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായുമാണ് ആരോപണം.
      Published by:Asha Sulfiker
      First published:
      )}