വിധി ഉടൻ: വിജയ് മല്യയ്ക്കായി ഉന്നത സുരക്ഷാ ജയിൽ ഒരുക്കി ഇന്ത്യ

News18 Malayalam
Updated: December 10, 2018, 3:33 PM IST
വിധി ഉടൻ: വിജയ് മല്യയ്ക്കായി ഉന്നത സുരക്ഷാ ജയിൽ ഒരുക്കി ഇന്ത്യ
വിജയ് മല്യ
  • Share this:
മുംബൈ : ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയ്ക്കായി ഉയർന്ന സുരക്ഷയിൽ തടവറ ഒരുക്കി ഇന്ത്യ. മല്യയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കോടതി അന്തിമ വിധി ഇന്ന് പറയാനിരിക്കെയാണ് മുംബൈയിലെ ആര്‍തർ റോഡ് ജയിലിൽ മല്യക്ക് പ്രത്യേക ജയിൽ മുറി ഒരുങ്ങുന്നത്.ജയിൽ കോംപ്ലക്സിനുള്ളിലെ രണ്ട് നില കെട്ടിടത്തിലെ ഉന്നത സുരക്ഷ ബാരക്കിലാകും മല്യയെ പാർപ്പിക്കുക. മറ്റു സെല്ലുകളിൽ നിന്ന് മാറിയുള്ള പ്രത്യേക ബാരക്കിൽ ഇരുപത്തിനാല് മണിക്കൂറും സിസിറ്റിവി നിരീക്ഷണമുള്ള ജയിലറയാണ് ഒരുക്കിയത്. ആയുധമേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിക്കും.നേരത്തെ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ ഇവിടെയാണ് പാർപ്പിച്ചിരുന്നതെന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ.

ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ടാൽ മല്യയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാൻ സർവ്വ സജ്ജരാണെന്നും ഇവിടെയെത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന് പൂർണ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുമെന്നും ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായാൽ ആ ബാരക്കിനുള്ളിൽ തന്നെ മെഡിക്കൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Also Read-കേരള ഐ.എം.എക്ക് 25000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി

നേരത്തെ വിചാരണ വേളയിൽ ഇന്ത്യയിലെ ജയിലുകളുടെ സുരക്ഷ സംബന്ധിച്ച് മല്യ ആശങ്ക അറിയിച്ചിരുന്നു. ആ സാഹചര്യത്തിൽ മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ആർതര്‍ റോഡ് ജയിലിന്റെ വീഡിയോ ദൃശ്യങ്ങൾ സമർപ്പിക്കാൻ യുകെ അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജയിലിലെ സംവിധാനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നു,

ALSO READ- ബിജെപി മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി;നിരവധി പേർക്ക് പരിക്ക്

വിചാരണ തടവുകാരൻ എന്ന നിലയിൽ മല്യയ്ക്ക് എല്ലാവിധ സൗകര്യങ്ങളും ജയിലിൽ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ജയിലുകളിൽ ഒന്നായ ആർതർ റോഡ് ജയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജയിലിലെ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഇന്ത്യൻ അധികൃതർ പരിശോധന നടത്തി റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടിയോളം രൂപ വായ്പയെടുത്ത ശേഷം അത് തിരികെയടയ്ക്കാതെ വിദേശത്ത് കടന്നു കളയുകയായിരുന്നു മല്യ. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ നിലവിൽ ബ്രിട്ടനിൽ വിചാരണ നടക്കുകയാണ്.

First published: December 10, 2018, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading