നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി; ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും

  മുംബൈയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി; ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും

  എന്ത് കാരണത്തിന് വീടിനു പുറത്തിറങ്ങിയാലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: മുംബൈയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മുനിസിപ്പൽ കോർപ്പറേഷൻ(ബിഎംസി)ആണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിക്കുന്നത്. എന്ത് കാരണത്തിന് വീടിനു പുറത്തിറങ്ങിയാലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

   വീടുകളിലുണ്ടാക്കുന്ന മാസ്കുകൾ ഉപയോഗിക്കാവുന്നതാണെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു. തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും എന്ത് ആവശ്യത്തിനായി വരുന്നവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയതോ, വീട്ടില്‍ നിര്‍മിച്ച മാസ്‌കുകളോ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

   വീടുകളില്‍നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാനം. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ മുൻ പ്രതിരോധ ആരോഗ്യ സേവന ഉദ്യോഗസ്ഥരോടും വിരമിച്ച നഴ്‌സുമാരോടും താക്കറെ അഭ്യർഥിച്ചു.

   You may also like:500 ടൺ! മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ ചീഞ്ഞ മീനിന്റെ തൂക്കം [PHOTO]COVID 19| ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
   [NEWS]
   2പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
   [PHOTO]


   ലൈവ് വെബ്കാസ്റ്റിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിലൂടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മറ്റ് വഴികളൊന്നുമില്ലാത്തതിനാലാണിതെന്നും താക്കറെ പറഞ്ഞു.
   First published:
   )}