• HOME
 • »
 • NEWS
 • »
 • india
 • »
 • Dosa Seller | 27 വർഷമായി സൈക്കിളിൽ ദോശ വിൽപ്പന; 100 തരം ദോശകൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Dosa Seller | 27 വർഷമായി സൈക്കിളിൽ ദോശ വിൽപ്പന; 100 തരം ദോശകൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശ്രീനിവാസിന്റെ ചലിക്കുന്ന റെസ്റ്റോറന്റിന്റെ കഥ അടുത്തിടെ ഇൻസ്റ്റാഗ്രാമിലെ (Instagram) ഒരു ഫുഡ് പേജിലൂടെയാണ് ലോകം അറിഞ്ഞത്.

 • Share this:
  ഇന്ത്യയിൽ വലിയ ഹോട്ടൽ ശൃംഖലകളിൽ നിന്ന് മുതൽ വഴിയോരത്തെ തട്ടുകടകളിൽ നിന്ന് വരെ വിവിധതരം ദോശകൾ ലഭിക്കും. എന്നാൽ നിങ്ങൾ സൈക്കിളിൽ ദോശ വിൽപ്പന നടത്തുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, കഴിഞ്ഞ 27 വർഷമായി സൈക്കിളിൽ വ്യത്യസ്ത തരം ദോശകളുമായെത്തി ഉപഭോക്താക്കളുടെ വയറും മനസ്സും നിറയ്ക്കുന്നശ്രീനിവാസ് എന്ന മുംബൈ സ്വദേശിയെ പരിചയപ്പെടാം.

  ഏത് സാഹചര്യത്തിലും മനുഷ്യന് ജീവിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് ഇദ്ദേഹം. ജോലി ചെയ്യാൻ വിദ്യാഭ്യാസവും ബിസിനസ് ചെയ്യാൻ മൂലധനവും വേണമെന്ന് പറയുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഈ ദോശ വിൽപ്പനക്കാരൻ. കഴിഞ്ഞ 27 വർഷമായി ശ്രീനിവാസ് സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ് സൈക്കിളിൽ നടന്നുള്ള ഈ ദോശ വിൽപ്പന.

  READ ALSO - 10 foot long Dosa | 10 അടി നീളമുള്ള ഭീമൻ ദോശ ഒറ്റയ്ക്ക് കഴിച്ച് തീർക്കുമോ? 71,000 രൂപ സമ്മാനം നേടാം

  ശ്രീനിവാസിന്റെ ചലിക്കുന്ന റെസ്റ്റോറന്റിന്റെ കഥ അടുത്തിടെ ഇൻസ്റ്റാഗ്രാമിലെ (Instagram) ഒരു ഫുഡ് പേജിലൂടെയാണ് ലോകം അറിഞ്ഞത്. ഒരു സൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്ന ദോശക്കല്ല് ഉപയോഗിച്ച് 100-ലധികം വ്യത്യസ്ത ദോശ തയ്യാറാക്കുകയും വിൽക്കുകയും ചെയ്താണ് ശ്രീനിവാസ് താരമാകുന്നത്. ഒരു ഗ്യാസ് സ്റ്റൗ, സിംഗിൾ തവ, വ്യത്യസ്ത ചേരുവകളുള്ള ധാരാളം പാത്രങ്ങൾ എന്നിവയുടെ ഒരു ചെറിയ സജ്ജീകരണം മാത്രമാണ് സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്നത്.


  വീഡിയോയിൽ ശ്രീനിവാസ് ആദ്യം വിവിധ തരം പച്ചക്കറികൾ ചേർത്ത് ഒരു ദോശ ഉണ്ടാക്കുന്നത് കാണിക്കുന്നു. പിന്നീട് ആ ദോശയിൽ സോസുകളും മറ്റും ചേർത്ത് ഒരു പിസ്സ പോലെയാക്കുന്നു. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതെല്ലാം സൈക്കിളിന്റെ ആ വളരെ ചെറിയ സ്ഥല പരിമിതികൾക്കുള്ളിൽ നിന്നാണ്.

  നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമെന്റുകളും ലഭിച്ചിട്ടുണ്ട്.

  READ ALSO- Barbados| സ്വാതന്ത്ര്യം കിട്ടി 53 വർഷത്തിനുശേഷം റിപ്പബ്ലിക്കായി ബാർബഡോസ്; ഗായിക റിഹാന നാഷണൽ ഹീറോ

  അദ്ദേഹത്തിന്റെ ജീവിതകഥ യുടെ സ്ക്രിപ്റ്റും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. സാധാ ദോശയും മസാല ദോശയും മാത്രം വിറ്റാണ് ശ്രീനിവാസ് ഈ യാത്ര ആരംഭിച്ചത്. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹം തന്റെ പട്ടികയിൽ വിവിധ ദോശകൾ ഉൾപ്പെടുത്തി. ഇപ്പോൾ 100-ലധികം തരത്തിലുള്ള ദോശകളാണ് ശ്രീനിവാസ് വിൽക്കുന്നത്. മറ്റൊരു ആകർഷണീയത ആളുകളിൽ നിന്ന് ദോശയ്ക്ക് ഈടാക്കുന്ന തുകയും വളരെ കുറവാണ് എന്നതാണ്. മസാല ദോശ വിൽക്കുന്നത് വെറും 35 രൂപയ്ക്കാണ്. ചീസി പിസ്സ ദോശയ്ക്ക് വെറും 100 രൂപ മാത്രമാണ് വില.

  വീഡിയോ കണ്ട നിരവധി പേരാണ് ശ്രീനിവാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പക്കൽ നിന്ന് ദോശ വാങ്ങി കഴിച്ച ആളുകളും വീഡിയോയുടെ താഴെ കമെന്റുകളുമായി എത്തിയിട്ടുണ്ട് ". എല്ലാ ദിവസവും കോളേജിൽ പോകാനുള്ള കാരണം അദ്ദേഹമായിരുന്നു" എന്ന് അതിലൊരാൾ പറഞ്ഞു. അദ്ദേഹം ഏറ്റവും മികച്ച ദോശകളാണ് ഉണ്ടാക്കുന്നതെന്ന് വേറൊരാൾ കുറിച്ചു. ഒരുപാട് പേർ അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാ വിജയവും ആശംസിച്ചു.

  രാവിലെ 8 മണിക്ക് തുടങ്ങുന്ന ദോശ വില്പന രാത്രി 9 വരെ തുടരുന്നു. സൈക്കിൾ ഉന്തിയാണ് അദ്ദേഹം വിവിധിയിടങ്ങളിലെത്തി ദോശ വിൽക്കുന്നത്. കോവിഡ് കാലത്ത് ജോലി തേടി അലഞ്ഞ ആളുകൾക്ക് നല്ലൊരു മാതൃക ആണ് ശ്രീനിവാസ്. കാരണം ചെറിയ സാഹചര്യങ്ങളിൽ നിന്നു കൊണ്ട് അധ്വാനിച്ച് കുടുംബം പോറ്റുന്ന വ്യക്തിയാണ് ശ്രീനിവാസ്.
  First published: