സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ കാമുകി റിയ ചക്രബർത്തിക്ക് നേരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നത്. ഇതോടെ നടിക്കു നേരെ സോഷ്യൽമീഡിയയിലും വിമർശനങ്ങൾ നേരിട്ടു.
ഇതിൽ പലതും അതിരുവിടുന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോൾ റിയയോടുള്ള വെറുപ്പിന്റെ ചൂടറിഞ്ഞത് ഒരു മുംബൈ സ്വദേശിയാണ്. റിയയുടെ നമ്പരാണെന്ന് പ്രചരിക്കപ്പെട്ടതിനെ തുടർന്ന് മുംബൈ സ്വദേശിയായ സാഗർ സർവേയുടെ ഫോണിലേക്ക് എത്തുന്നത് അസഭ്യവർഷങ്ങളും ഭീഷണികളുമാണ്.
മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലറിക്കൽ ഉദ്യോഗസ്ഥനാണ് സാഗർ സർവേ. ഫോൺ വിളികളും സന്ദേശങ്ങളും അതിരുകടന്നതോടെ നമ്പർ മാറ്റേണ്ട അവസ്ഥയിലാണ് സാഗർ. ഇതിനകം 150 ലധികം കോളുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു.
റിയ ചക്രബർത്തിയുടെ നമ്പരുമായി സാമ്യമുണ്ടായതാണ് സാഗറിന് വിനയായത്. ഒരു നമ്പരിന്റെ വ്യത്യാസമാണ് സാഗറിന്റേയും റിയയുടേയും നമ്പർ തമ്മിലുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി സാഗറിന്റെ ഫോണിലേക്ക് ഭീഷണി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
TRENDING നിയമനം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും ശമ്പളമില്ല; പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ വീഡിയൊയുമായി ജൂനിയർ ഡോക്ടർമാർ
[NEWS]YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]ഒരാഴ്ച്ച മുമ്പാണ് ഇയാളുടെ ഫോണിലേക്ക് ആദ്യമായി കോൾ വരുന്നത്. റിയയെ കിട്ടണം എന്നാവശ്യപ്പെട്ട കോൾ സാഗർ ആദ്യം ഗൗരവത്തിൽ എടുത്തില്ല. റോങ് നമ്പരെന്ന് പറഞ്ഞ് കട്ട് ചെയ്തു. പിന്നാലെ കോളുകളുടെ പ്രവാഹമായിരുന്നു. ബോളിവുഡ് നടി റിയ ചക്രബർത്തിയെ അന്വേഷിച്ചാണ് കോൾ വന്നതെന്ന് ആദ്യം സാഗറിന് മനസ്സിലായിരുന്നില്ല. മെസേജുകളും വോയ്സ് കോളുകളും വാട്സ്ആപ് വീഡിയോ കോളുകളും തുടരേ വന്നതോടെ കാര്യത്തിന്റെ അപകടം മനസ്സിലായി.
റിയ ചക്രബർത്തിയുടെ നമ്പരല്ലെന്ന് പറഞ്ഞെങ്കിലും വിളിക്കുന്നവർ വിശ്വസിക്കാൻ തയ്യാറാകുന്നില്ലെന്ന് സാഗർ പറയുന്നു. പലരും വിശ്വാസത്തിനായി ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ കോൾ റെക്കോർഡുകൾ കാണിച്ചുള്ള ടിവി റിപ്പോർട്ടിൽ നിന്നാണ് ഇതിന്റെയെല്ലാം തുടക്കമെന്ന് പിന്നീടാണ് സാഗറിന് മനസ്സിലായത്.
കോൾ റെക്കോർഡ് കാണിക്കുന്നതിനിടയിൽ റിയ ചക്രബർത്തിയുടെ നമ്പരും കാണിച്ചിരുന്നു. റിയയുടെ നമ്പരിൽ നിന്നും ഒരു അക്കത്തിന്റെ വ്യത്യാസമാണ് സാഗറിന്റെ ഫോൺ നമ്പരിനുള്ളത്. ഇതാണ് വിനയായത്. ബന്ധുവാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും സാഗർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.