മുംബൈ: ഓവുചാലില്‍(Drain) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ(Newborn Baby) രക്ഷിച്ച് മുംബൈ പൊലീസ്(Mumbai Police). പന്ത്നഗര്‍ എന്ന സ്ഥലത്താണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് കണ്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഉടനെ തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Pantnagar P.stn received a call from a good samaritan that a baby, wrapped in cloth, was dumped in a drain. He was alerted when the neighbourhood cats created a ruckus. the baby was rushed to Rajawadi by the Nirbhaya Squad of Pantnagar P.Stn & is now safe & recovering. pic.twitter.com/nEGSDCD6wz
Dr. Bhagwat Karad | വിമാനയാത്രയ്ക്കിടെ സഹയാത്രികന് ദേഹാസ്വാസ്ഥ്യം; സഹായവുമായി ഡോക്ടറായ കേന്ദ്രമന്ത്രി
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം(Giddiness) അനുഭവപ്പെട്ട സഹയാത്രികന് സഹായവുമായെത്തിയത് ഡോക്ടറായ കേന്ദ്രമന്ത്രി(Union Minister). ധനവകുപ്പ് സഹമന്ത്രി ഡോ. ഭഗവത് കാരാഡാണ്(Union Minister Dr. Bhagwat Karad) സഹയാത്രികന് അടിയന്തര സഹായം നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
തലചുറ്റല്‍ അനുഭവപ്പെടുന്നതായി സഹയാത്രികന് പറഞ്ഞതോടെ കേന്ദ്രമന്ത്രി സഹായത്തിനെത്തുകയായിരുന്നു. സീറ്റില്‍ കിടത്തിയിരിക്കുന്ന യാത്രക്കാരന് സമീപം കേന്ദ്രമന്ത്രി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തി. പിന്നാലെ ഡോ. കാരാഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
യാത്രക്കാരന് രക്തസമ്മര്‍ദം കുറവായിരുന്നെന്ന് കാരാഡ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഗ്ലൂക്കോസ് നല്‍കിയെന്നും യാത്രക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരനെ സഹായിച്ചതിന് വിമാനക്കമ്പനി ഇന്‍ഡിഗോ നന്ദി കേന്ദ്രമന്ത്രിയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഡോ. ഭഗവത് കാരാഡ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.