മുംബൈ: എങ്ങനെ വേദനയില്ലാതെ മരിക്കാമെന്ന് ഗൂഗിളിൽ തെരഞ്ഞെ് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. ഇരുപത്തിയഞ്ചുകാരനായ യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഓൺലൈനായി സേർച്ച് ചെയ്ത വിവരങ്ങൾ യുഎസിലെ നാഷനൽ സെൻട്രൽ ബ്യൂറോ ഇന്റർപോൾ മുംബൈ പൊലീസിന് കൈമാറിയതോടെയാണ് യുവാവിനെ രക്ഷിച്ചത്.
സ്വകാര്യ ഐടി സ്ഥാപനത്തിൽ എഞ്ചിനിയറായി ജോലി ചെയ്തുവരുന്ന യുവാവാണ് ഗൂഗിളിൽ ജീവൊനടുക്കാനുള്ള വഴികൾ തെരഞ്ഞത്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇയാൾ വായ്പ എടുത്തിരുന്നു. ഭവന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഇയാൾ കടുത്ത വിഷാദത്തിലായി. ഇതിനെ തുടർന്നാണ് ഓൺലൈനില്‍ വേദനയില്ലാതെ എങ്ങനെ മരിക്കാമെന്ന് തെരഞ്ഞത്.
ഇത് ശ്രദ്ധയിൽപ്പെട്ട യുഎസ് നാഷനൽ സെൻട്രൽ ബ്യൂറോ ഐപി അഡ്രസും ലൊക്കേഷനും മുംബൈ പൊലീസിന് കൈമാറി. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് യുവാവിനെ കണ്ടെത്തി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ആവശ്യമായി കൗൺസിലിങ് നൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.