COVID 19 LockDown | പുറത്തിറങ്ങാതെ കുറ്റവാളികളും; കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് മുംബൈ പൊലീസ്
മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത 2,532 കേസുകളിൽ 1,877 കേസുകളും ലോക്ക്ഡൗൺ ലംഘനത്തിനാണ്. മറ്റ് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണം വളരെ കുറവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിൽ നഷ്ടം, ലോക്ക്ഡൗൺ എന്നിവ കാരണം വീണ്ടും കേസുകൾ വർദ്ധിക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു.

News18
- News18
- Last Updated: June 27, 2020, 3:29 PM IST
മുംബൈ: കോവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വാർത്തകളുമുണ്ട്. അത്തരം വാർത്തകളിൽ ഒന്നാണ്, മുംബൈ മഹാനഗരത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞുവെന്നത്. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ലോക്ക്ഡൗൺ സമയം ആയിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ മുംബൈയിലെ കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് വെറും രണ്ട് മാല പിടിച്ചുപറിക്കൽ കേസുകൾ. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കുറഞ്ഞു. മാല പിടിച്ചു പറിക്കൽ, മോഷണം, വീട് കുത്തിത്തുറക്കൽ, ബലാത്സംഗം, പീഡനം എന്നീ കേസുകളും കുറഞ്ഞു. അതേസമയം, വാഹനമോഷണ കേസുകളുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ 11,895 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ, 9,415 കേസുകളും ലോക്ക്ഡൗൺ ലംഘനത്തിന് രജിസ്റ്റർ ചെയ്ത കേസുകളാണ്.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
ലോക്ക്ഡൗൺ കാലത്ത് തെരുവുകളിലെ കുറ്റകൃത്യങ്ങളും കുറഞ്ഞു. ലോക്ക്ഡൗൺ ആയതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ ഇരുന്നതും കുറ്റവാളികൾക്ക് പുറത്തിറങ്ങാൻ അവസരം ഇല്ലാതായതും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു. മാത്രമല്ല, റോഡുകളിലും മുഴുവൻ സമയവും പൊലീസ് ഉണ്ടായിരുന്നു. ലോക്ക്ഡൗൺ സമയത്ത് മുംബൈ നഗരത്തിൽ മാത്രം 199 ചെക്ക് പോയിന്റുകൾ ഉണ്ടായിരുന്നു. ഇതും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് പ്രധാന കാരണമായതായി മുംബൈ പൊലീസ് വക്താവ് ഡിസിപി പ്രണയ് അശോക് പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ രജിസ്റ്റർ ചെയ്ത 5,703 കേസുകളിൽ 5,278 കേസുകളും ലോക്ക്ഡൗൺ ലംഘനത്തിന് ആയിരുന്നു. മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത 2,532 കേസുകളിൽ 1,877 കേസുകളും ലോക്ക്ഡൗൺ ലംഘനത്തിനാണ്. മറ്റ് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണം വളരെ കുറവാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിൽ നഷ്ടം, ലോക്ക്ഡൗൺ എന്നിവ കാരണം വീണ്ടും കേസുകൾ വർദ്ധിക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് വെറും രണ്ട് മാല പിടിച്ചുപറിക്കൽ കേസുകൾ. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കുറഞ്ഞു. മാല പിടിച്ചു പറിക്കൽ, മോഷണം, വീട് കുത്തിത്തുറക്കൽ, ബലാത്സംഗം, പീഡനം എന്നീ കേസുകളും കുറഞ്ഞു. അതേസമയം, വാഹനമോഷണ കേസുകളുണ്ട്.