മുംബൈ: മാധ്യമങ്ങളുടെ 'പാപ്പരാസി' പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മുംബൈ പൊലീസ്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനായെത്തിയ താരങ്ങളുടെ വാഹനത്തെ പിന്തുടർന്ന മാധ്യമങ്ങളുടെ നടപടിയെ ശക്തമായ വിമർശിച്ചു കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണർ സംഗ്രാം സിംഗ് നിഷന്ദർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
"കുറച്ച് മാധ്യമ പ്രവർത്തകർ ചില വാഹനങ്ങളെ മുന്നില്‍ നിന്നും പിന്നിൽ നിന്നും വശത്തു നിന്നുമൊക്കെയായി ചെയ്സ് ചെയ്യുന്നതും വാഹനങ്ങളിൽ നിന്നും ഇറങ്ങുന്നതുമൊക്കെ ശ്രദ്ധയിൽപ്പെട്ടു. അത് അവർക്കും മറ്റേ വാഹനത്തിൽ സഞ്ചരിക്കുന്നയാൾക്കും സാധാരണക്കാർക്കും അപകടസാധ്യത സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ്. ഇത്തരം രീതികള്‍ ഇനി സഹിക്കാനാകില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഇനി മുതൽ ഇത്തരത്തിൽ വാഹനങ്ങൾ പിന്തുടരരുതെന്ന കർശന താക്കീതും ഡെപ്യൂട്ടി കമ്മീഷണർ നൽകിയിട്ടുണ്ട്. അഥവ നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഡ്രൈവര്‍മാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി.
Today we have observed a lot of media vehicles chasing people who were called for the inquiry. The vehicles will be seized because they are endangering their lives as well as lives of whoever was called & common people: Sangram Singh Nishandar, DCP Zone 1, Mumbai Police. pic.twitter.com/1q69kPrrgc
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബൈയിൽ ഇത്തരം വാഹന ചെയ്സിംഗ് പതിവാണ്. താരങ്ങൾ അടക്കം സംശയനിഴലിൽ നിൽക്കുന്ന സംഭവത്തിൽ ലഹരി മരുന്ന് വിവാദം കൂടി വന്നതോടെ മാധ്യമങ്ങൾ പരക്കം പാച്ചിൽ തുടങ്ങിയിരിക്കുകയാണ്.
ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാന്‍, റിയ ചക്രബർത്തി തുടങ്ങി പല പ്രമുഖരുടെയും പേരുകളാണ് ലഹരി ഇടപാടിൽ ഉയർന്നു നിൽക്കുന്നത്. ഇതിൽ റിയ നേരത്തെ അറസ്റ്റിലായി. മറ്റു താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനായി എൻസിബി ഓഫീസിലേക്കെത്തുന്നതിനിടെയാണ് താരങ്ങളുടെ കാര്‍ ചെയ്സ് ചെയ്ത് മാധ്യമങ്ങളുടെ സാഹസികത.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.