• HOME
  • »
  • NEWS
  • »
  • india
  • »
  • Tree City of the World | ലോകത്തിലെ മരങ്ങളുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് മുംബൈ

Tree City of the World | ലോകത്തിലെ മരങ്ങളുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് മുംബൈ

ട്രീ സിറ്റീസ് ഓഫ് ദി വേള്‍ഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ 25,000 സന്നദ്ധസേവകരുടെ പ്രയത്‌നത്തിന്റെ ഫലമായി മൊത്തം 425,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

  • Share this:
    മുംബൈ നഗരത്തെ ലോകത്തിലെ മരങ്ങളുടെ നഗരമായി (tree city of the world) പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷനും (FAO) ആര്‍ബര്‍ ഡേ ഫൗണ്ടേഷനും സഹകരിച്ചാണ് മുംബൈക്ക് (mumbai) ഈ അംഗീകാരം നല്‍കിയത്. ഇതോടെ ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി മുംബൈ മാറി. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഹൈദരാബാദായിരുന്നു (hyderabad). ഇത്തവണ17 രാജ്യങ്ങളിൽ നിന്ന് മൊത്തം 68 നഗരങ്ങളെ തിരഞ്ഞെടുക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.

    2020ല്‍ 23 രാജ്യങ്ങളിലെ 120 നഗരങ്ങളെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 2021ല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യൻ നഗരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഹൈദരാബാദും മുംബൈയുമാണ് ഉള്ളത്.

    ബൃഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (BMC) പ്രവര്‍ത്തനങ്ങളെ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അഭിനന്ദിക്കുകയും മുനിസിപ്പല്‍ കമ്മീഷണര്‍ ഡോ. ഇക്ബാല്‍ സിംഗ് ചാഹലിന് പ്രശസ്തി പത്രം നല്‍കുകയും ചെയ്തു.

    Also Read- വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

    ട്രീ സിറ്റീസ് ഓഫ് ദി വേള്‍ഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ 25,000 സന്നദ്ധസേവകരുടെ പ്രയത്‌നത്തിന്റെ ഫലമായി മൊത്തം 425,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ എഫ്എഒയും ദി ആര്‍ബര്‍ ഡേ ഫൗണ്ടേഷനും ഒരു നഗരത്തെ ട്രീ സിറ്റിയായി അംഗീകരിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വനങ്ങളുടെയും മരങ്ങളുടെയും പരിപാലനത്തെ നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക നയം രൂപീകരിക്കുക, ഒരു വൃക്ഷ പരിപാലന പദ്ധതിക്കായി വാര്‍ഷിക ബജറ്റ് നീക്കി വയ്ക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വാര്‍ഷിക ചടങ്ങുകള്‍ നടത്തുക എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

    '2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം എന്ന അംഗീകാരം ആദ്യമായി നേടിയതിന് മുംബൈയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നഗരം ഇപ്പോള്‍ ഒരു സുപ്രധാന ആഗോള ശൃംഖലയുടെ ഭാഗമാണ്'', ആര്‍ബര്‍ ഡേ ഫൗണ്ടേഷന്റെ സിഇഒ ഡാന്‍ ലാംബെ എഴുതിയ കത്തില്‍ പറയുന്നു.

    5000ലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ബോധത്തിന്റെ പര്യായമായി മാറിയിരിക്കുന്ന കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നുള്ള ഇരുപതുകാരനെക്കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ഗൂഡനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഗിരീഷ് കെ.ആര്‍ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ കുരിശുയുദ്ധം ആരംഭിച്ചത്.

    ദിവസക്കൂലിക്കാരായ രമേഷിന്റെയും ലതയുടെയും മകനായ ഗിരീഷ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് തന്റെ വീടിനെയാണ് ആദ്യം മനോഹരമാക്കിയത്.
    ഗിരീഷിന്റെ മാതാപിതാക്കള്‍ മകന്റെ പ്രകൃതിയോടുള്ള ഈ സ്നേഹത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്നവരാണ്. ഹസ്സന്‍ സിറ്റി, ബെംഗളൂരു, തന്റെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധയിനം മരങ്ങള്‍ ഗിരീഷ് ഇതുവരെ നട്ടിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ഭാഗമായിരുന്ന ഗിരീഷ് ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്‌കീമില്‍ സജീവമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള നിസ്വാര്‍ത്ഥ സേവനത്തിന് ഈ ചെറുപ്പക്കാരന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2018ല്‍ മൈസൂര്‍ സര്‍വകലാശാല ഗിരീഷിന് മികച്ച വോളണ്ടിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കിയിരുന്നു
    Published by:Arun krishna
    First published: