‘ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന വികസന’ പദ്ധതിയെന്ന് ബോംബെ ഹൈക്കോടതി വിശേഷിപ്പിച്ച മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഏക ഭൂഗര്‍ഭ സ്റ്റേഷന് വരുന്ന ബാന്ദ്ര കുര്‍ള കോംപ്ലക്സ് സൈറ്റ് വ്യാഴാഴ്ച ന്യൂസ് 18 ടീം സന്ദര്‍ശിച്ചിരുന്നു. ഇവിടെ തറനിരപ്പില്‍ നിന്ന് ഏകദേശം 24 മീറ്റര്‍ താഴ്ചയിലാണ് പ്ലാറ്റ്ഫോം തയ്യാറാക്കുന്നതെന്ന് ന്യൂസ് 18-നോട് സംസാരിച്ച നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) ചീഫ് പ്രോജക്ട് മാനേജര്‍ യുപി സിംഗ് പറഞ്ഞു.
പ്ലാറ്റ്ഫോം, കോണ്‍കോര്‍സ്, സര്‍വീസ് ഫ്ലോര്‍ എന്നിവയുള്‍പ്പെടെ മൂന്ന് നിലകള്‍ ഇവിടെയുണ്ടാകും. സ്റ്റേഷനില്‍ രണ്ട് എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍ നല്‍കും, ഇതിലൊന്ന് മെട്രോ ലൈന്‍ 2B യുടെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കും മറ്റൊന്ന് MTNL കെട്ടിടത്തിലേക്കും പ്രവേശനം നല്‍കുന്നതാണെന്ന്,” സിംഗ് പറഞ്ഞു. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്, താനെയില്‍ നിന്നോ വിരാറില്‍ നിന്നോ ജോലിക്കായി ദിവസവും മുംബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും.
‘താനെയില്‍ നിന്ന് 10 മിനിറ്റും വിരാറില്‍ നിന്ന് ഏകദേശം 30 മിനിറ്റും സമയം കൊണ്ട് ഇവിടെയെത്താം. മെട്രോ ലൈനിന്റെ സഹായത്തോടെ, അടുത്ത 15-20 മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും, ഈ പദ്ധതിയിലൂടെ ആളുകള്‍ക്ക് ധാരാളം സമയം ലാഭിക്കാന്‍ കഴിയുമെന്ന്’ അദ്ദേഹം പറഞ്ഞു.
മെട്രോയില്‍ കയറാത്തവര്‍ക്കായി ബസുകള്‍, ഓട്ടോകള്‍, ടാക്സികള്‍ തുടങ്ങിയ മറ്റ് ഗതാഗത മാര്‍ഗങ്ങൾ സ്റ്റേഷനുമായി ബന്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പ്രകൃതിദത്തമായ ലൈറ്റിംഗിനായി പ്രത്യേക സ്കൈലൈറ്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ടിക്കറ്റിംഗ്, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ബിസിനസ് ക്ലാസ് ലോഞ്ച്, നഴ്സറി, വിശ്രമമുറികള്‍, പുകവലിക്കാനുളള മുറികള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്ക്കുകള്‍, ചില്ലറ വില്‍പ്പന, പൊതു വിവരങ്ങളും അറിയിപ്പ് സംവിധാനവും സിസിടിവി നിരീക്ഷണം എന്നിവയാണ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി ആസൂത്രണം ചെയ്തിരിക്കുന്ന സൗകര്യങ്ങള്‍’.
പദ്ധതിക്ക് കീഴില്‍, മുംബൈ (ബികെസി), താനെ, വിരാര്‍, ബോയ്സര്‍ എന്നിങ്ങനെ നാല് സ്റ്റേഷനുകള്‍ മഹാരാഷ്ട്രയിലും വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബര്‍മതി എന്നീ എട്ട് സ്റ്റേഷനുകള്‍ ഗുജറാത്തിലുമുണ്ട്. പദ്ധതിക്കായി ഗുജറാത്തില്‍ 98.91 ശതമാനവും മഹാരാഷ്ട്രയില്‍ 98.79 ശതമാനവും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 430.45 ഹെക്ടര്‍ ആവശ്യമായി വന്നതില്‍ 425.24 ഹെക്ടര്‍ ഇതുവരെ ഏറ്റെടുത്തു. മുംബൈ സബര്‍ബനില്‍ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു.
മുംബൈ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റിയില്‍ (എംഎംആര്‍ഡിഎ) നിന്നാണ് ബികെസി സ്റ്റേഷന് വേണ്ടിയുളള സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, മുംബൈയില്‍, 156 കിലോമീറ്റര്‍ നീളമുള്ള പദ്ധതി മൂന്ന് സിവില്‍ പാക്കേജുകളായി തിരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ കടലിനടിയിലെ തുരങ്കം
രണ്ടാമത്തെ പാക്കേജില്‍, ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ഭൂഗര്‍ഭ സ്റ്റേഷനും മഹാരാഷ്ട്രയിലെ ശില്‍ഫതയ്ക്കും ഇടയില്‍ ഒരു തുരങ്കം ഉണ്ടാകും. 21 കിലോമീറ്റര്‍ നീളമുള്ള ടണലില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലെ തുരങ്കവും ഉള്‍പ്പെടുന്നുണ്ട്. ഇത് ഇന്ത്യയുടെ ആദ്യത്തെ കടലിനടിയിലെ തുരങ്കമാകും. ടണല്‍ ബോറിംഗ് മെഷീനും (ടിബിഎം) ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതിയും (എന്‍എടിഎം) ഉപയോഗിച്ചാണ് ടണലിങ് നടത്തുകയെന്ന് സിംഗ് വ്യക്തമാക്കി.
Also read-മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ട്; അറിയേണ്ട കാര്യങ്ങൾ
ഈ തുരങ്കം നിര്‍മിക്കാന്‍ 13.1 മീറ്റര്‍ വ്യാസമുള്ള കട്ടര്‍ ഹെഡുള്ള ടിബിഎമ്മുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തില്‍, മൂന്ന് ടിബിഎമ്മുകള്‍ ഉപയോഗിക്കും, തുരങ്കത്തിന്റെ ഏകദേശം 16 കിലോമീറ്റര്‍ ഈ മൂന്ന് ടിബിഎമ്മുകള്‍ ഉപയോഗിച്ചും ശേഷിക്കുന്ന അഞ്ച് കിലോമീറ്റര്‍ ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി (NATM) വഴിയാകും നിര്‍മ്മിക്കുക. ഈ ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. മഹാരാഷ്ട്രയില്‍ 156 കിലോമീറ്ററും ദാദ്ര നഗര്‍ ഹവേലിയില്‍ നാല് കിലോമീറ്ററും ഗുജറാത്തില്‍ 384 കിലോമീറ്ററുമാണ് ദൂരം.
ട്രെയിനിന്റെപരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും. യാത്രയ്ക്ക് എടുക്കുന്ന ആകെ സമയം 2.58 മണിക്കൂറാകും. ട്രെയിന്‍ മഹാരാഷ്ട്രയിലെ താനെയില്‍ ഒന്നും ഗുജറാത്തിലെ സൂറത്തിലും സബര്മതിയിലുമായി രണ്ടും ഡിപ്പോകള്‍ ഉണ്ടാകും. സബര്‍മതി ആയിരിക്കും പ്രവര്‍ത്തന നിയന്ത്രണ കേന്ദ്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.