• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഗിയർ ലിവറിന് പകരം മുളക്കമ്പ്; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഗിയർ ലിവറിന്‍റെ സ്ഥാനത്ത് മുളക്കമ്പ് ഉപയോഗിച്ച സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.

news18india
Updated: February 7, 2019, 6:20 PM IST
ഗിയർ ലിവറിന് പകരം മുളക്കമ്പ്; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
ഗിയർ ലിവറിന് പകരം ബസിൽ മുളക്കമ്പ് ഉപയോഗിച്ച നിലയിൽ
news18india
Updated: February 7, 2019, 6:20 PM IST
മുംബൈ: ഗിയർ ലിവറിന്‍റെ സ്ഥാനത്ത് മുളക്കമ്പ് ഉപയോഗിച്ച സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ മുംബൈയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബി എം ഡബ്ല്യു കാറിൽ ഈ ബസ് ഇടിച്ചിരുന്നു. ഇതിനെ തുടർന്ന്, ബി എം ഡബ്ല്യൂ കാറിന്‍റെ ഉടമ ബസിനെ പിന്തുടർന്ന് പിടിക്കുകയും ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ്, ബസിൽ ഗിയർ ലിവറിന് പകരം മുളക്കമ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ കാറിന്‍റെ ഉടമസ്ഥൻ പൊലീസിനെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവർ രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും സ്കൂൾ ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഐ പി സി 279, 336 എന്നിവ അനുസരിച്ചാണ് രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സമയം കിട്ടാത്തതിനാലാണ് ഗിയർ മാറ്റാത്തതെന്ന് ചോദ്യം ചെയ്യലിൽ രാജ് കുമാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ഇതേ അവസ്ഥയിലാണ് രാജ് കുമാർ ഈ ബസ് ഓടിക്കുന്നത്. അതേസമയം, എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് സ്കൂൾ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സ്കൂൾ അധികൃതർ ഞെട്ടലോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
Loading...
First published: February 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...