• HOME
 • »
 • NEWS
 • »
 • india
 • »
 • Mumbai University | മുംബൈ യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ പുനഃരാരംഭിച്ചു; കാന്റീനും കഫേകളും തുറക്കില്ല

Mumbai University | മുംബൈ യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ പുനഃരാരംഭിച്ചു; കാന്റീനും കഫേകളും തുറക്കില്ല

വീണ്ടും കോളേജുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് തങ്ങള്‍ക്ക് പരിചയമുള്ള പഴയ കോളേജ് ജീവിതമല്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  മുംബൈ സര്‍വ്വകലാശാലയ്ക്ക് (Mumbai University) കീഴിലുള്ള കോളേജുകളില്‍ ഒക്ടോബര്‍ 20 മുതൽ ക്ലാസുകൾ പുനഃരാരംഭിച്ചു. കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തോളമായി കോളേജുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ വീണ്ടും കോളേജുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് തങ്ങള്‍ക്ക് പരിചയമുള്ള പഴയ കോളേജ് ജീവിതമല്ല (College life). ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കോവിഡ് 19 മാനദണ്ഡം പാലിക്കേണ്ടതാണ്. പുറത്തുള്ള ഒത്തുചേരലുകള്‍, അതായത്, കാന്റീനുകളിലും ഭക്ഷണശാലകളിലും അടക്കമുള്ള ഒത്തുചേരലുകൾക്ക് (get-together) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

  കഴിഞ്ഞാഴ്ചയാണ് ഒക്ടോബര്‍ 20ന് കോളേജുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് മുംബൈ സര്‍വ്വകലാശാല അധികൃതര്‍ കോളേജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്, സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കോളേജുകള്‍ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളുടെ (എസ്ഒപി) വിശദമായ പട്ടിക പ്രസിദ്ധീകരിച്ചത്. മുംബൈ, താനെ, റായ്ഗഡ്, പല്‍ഘാര്‍, രത്‌നഗിരി, സിന്ദുദുര്‍ഗ്, തുടങ്ങിയ ഇടങ്ങളിലായി 837 അനുബന്ധ കോളേജുകളാണ് മുംബൈ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ളത്.

  ഈ മാസം ആദ്യമാണ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിലുള്ള സര്‍ക്കാര്‍ ബിരുദ കോളേജുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഇളവുകള്‍ അനുവദിച്ചത്. എങ്കിലും, ഇത് സംബന്ധിച്ച അവസാന തീരുമാനം കൈക്കൊള്ളുന്നതിനുള്ള അധികാരം, വ്യക്തിഗത സര്‍വ്വകലാശാലകള്‍ക്കും, അതിന്റെ ഭരണകര്‍ത്താക്കള്‍ക്കുമാണെന്ന് തീരുമാനത്തിൽ അറിയിച്ചിരുന്നു.

  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സര്‍വ്വകലാശാല പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ മൂന്ന് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ആദ്യത്തേത് കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായതാണ്. രണ്ടാമത്തേത് കോളേജുകളിലെ ജീവനക്കാര്‍ക്കു വേണ്ടിയുമുള്ളതാണ്. മൂന്നാമത്തെ നിര്‍ദ്ദേശങ്ങള്‍, കോവിഡ് 19 ബാധിച്ചവരെയും/ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി കോളേജ് അധികൃതര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ളതാണ്.  മാർഗനിർദ്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍

  • ക്ലാസ് സമയങ്ങളില്‍, വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ടത്, ഒരു ബഞ്ച് ഒഴിച്ച് ഇട്ടുകൊണ്ടാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാലാണിത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്, കോളേജ് അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രത്യേകം ബാച്ചുകളായി തിരിക്കാന്‍ അനുവാദമുണ്ട്. അധ്യാപകന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ആദ്യത്തെ ബഞ്ച് വരെ കുറഞ്ഞത് 6 മുതല്‍ 8 അടിവരെ അകലം ഉണ്ടായിരിക്കണം.

  • എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും കോളേജ് പരിസരങ്ങളിൽ എല്ലായ്പ്പോഴും മാസ്ക്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, പതിവായി സാനിറ്റൈസർ ഉപയോഗിക്കുക, തുടങ്ങിയ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിക്കാൻ കോളേജ് അധികൃതർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.

  • ക്ലാസുകൾ വീണ്ടും കോളേജുകളിൽ പുനഃരാരംഭിക്കുമ്പോൾ, കോളേജ് കാന്റീനുകൾക്കും കഫറ്റീരിയകൾക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയില്ല. കൂടാതെ, കോളേജുകൾക്കുള്ളിലോ പുറത്തോ ഉള്ള സ്റ്റാളുകളും പ്രവർത്തിപ്പിക്കരുത്. ഇത് കാമ്പസ് പരിസരത്തുള്ള എല്ലാ സ്റ്റേഷനറി കടകൾക്കും അതുപോലെയുള്ള മറ്റ് കടകൾക്കും ബാധകമാണ്.

  • മറ്റൊരു പ്രധാന നിബന്ധന, പ്രാദേശിക അധികാരികൾ കോവിഡ് 19 കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കോളേജുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കൂ എന്നതാണ്.

  • വിദ്യാർത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ കോപ്പി ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാരുടെ കൈവശം സൂക്ഷിക്കേണ്ടതാണ്.

  • കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളെ കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി കോളേജുകളിൽ എത്തി ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഇവർക്ക് ഓൺലൈൻ ക്ലാസുകളിൽ തൂടരാവുന്നതാണ്.

  Published by:user_57
  First published: