നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗോവൻ യാത്ര വീട്ടിലറിയാതിരിക്കാൻ പാസ്പോർട്ടിലെ വിവരങ്ങൾ തിരുത്തി; 28കാരി പിടിയിൽ

  ഗോവൻ യാത്ര വീട്ടിലറിയാതിരിക്കാൻ പാസ്പോർട്ടിലെ വിവരങ്ങൾ തിരുത്തി; 28കാരി പിടിയിൽ

  കഴിഞ്ഞ 3 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന അംബേർ സയ്യദ് കഴിഞ്ഞ വർഷം മാർച്ച് 14 നാണ് നാട്ടിൽ എത്തിയത്. തുടർന്ന് സുഹൃത്തിനൊപ്പം നേരെ ഗോവയിലേക്ക് പോവുകയും മാർച്ച് 20 ന് വീട്ടിൽ എത്തുകയും ചെയ്തു.

  Indian Passport

  Indian Passport

  • Share this:
   മുംബൈ: സുഹൃത്തിനൊപ്പം ഗോവൻ യാത്ര നടത്തിയത് വീട്ടിലറിയാതിരിക്കാൻ യുവതി പാസ്പോർട്ടിലെ വിവരങ്ങൾ തിരുത്തി. 28 കാരി അംബേർ സയ്ദ് ആണ് ദുബായ് യാത്രക്കിടെ ഫെബ്രുവരി 19ന് പിടിയിലായത്. കഴിഞ്ഞ വർഷം ഇവർ ദുബായിൽ നിന്ന് തിരിച്ചെത്തിയ തീയതി ഇമിഗ്രേഷൻ കൗണ്ടറിൽ രേഖപ്പെടുത്തിയത് പ്രകാരം 2020 മാർച്ച് 14 ആണ്. എന്നാൽ പാസ്പോർട്ടിലെ തീയതി മാർച്ച് 20 എന്നും ആണ്. മുംബൈ സഹർ പൊലീസാണ് കഴിഞ്ഞ ദിവസം 28 കാരിയായ അംബേർ സയ്ദിനെ പാസ്പോർടിലെ വിവരങ്ങൾ തിരുത്തിയത്തിന് അറസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പം നടത്തിയ ഗോവൻ യാത്ര കുടുംബത്തിൽ നിന്നും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

   Also Read- മാനസികമായി പീഡിപ്പിച്ച് രോഗിയാക്കി ചിത്രീകരിച്ച മലേഷ്യൻ വംശജയെ കോടതി ഇടപെട്ട് മോചിപ്പിച്ചു

   ഫെബ്രുവരി 19 ന് ദുബായിൽ നിന്നും മടങ്ങി വരുമ്പോഴാണ് പാസ്സ്പോർട്ടിലെ വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളത് ഇമിഗ്രേഷൻ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് രേഖകളിൽ കഴിഞ്ഞ വർഷം മാർച്ച് 14 ന് സയ്ദ് നാട്ടിൽ എത്തിയതായാണ് ഉള്ളത്. എന്നാൽ പാസ്പോർട്ടിൽ മാർച്ച് 20 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വ്യത്യാസം പരിശോധിച്ചപ്പോഴാണ് പാസ്സ്പോർട്ട് തിരുത്തിയതാണെന്ന് ബോധ്യപ്പെട്ടത്.

   Also Read- കണ്ണട വയ്ക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്

   സീനിയർ ഓഫിസറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പിന്നീട് യുവതി സത്യം പറഞ്ഞു. ഗോവയിലേക്ക് സുഹൃത്തിനൊപ്പം നടത്തിയ യാത്രയെക്കുറിച്ച് വീട്ടുകാർ അറിയാതിരിക്കാനാണ് റബർ സ്റ്റാമ്പ് ഉപയോഗിച്ച് തീയതി തിരുത്തിയത്.

   Also Read- തൃശ്ശൂരിൽ കണ്ട 'ചുവന്ന ചെവിയൻ ആമ' ജലജീവികള്‍ക്ക് ഭീഷണി; സൂക്ഷിക്കണമെന്ന് വിദഗ്ധർ

   കഴിഞ്ഞ 3 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന അംബേർ സയ്യദ് കഴിഞ്ഞ വർഷം മാർച്ച് 14 നാണ് നാട്ടിൽ എത്തിയത്. തുടർന്ന് സുഹൃത്തിനൊപ്പം നേരെ ഗോവയിലേക്ക് പോവുകയും മാർച്ച് 20 ന് വീട്ടിൽ എത്തുകയും ചെയ്തു.

   Also Read-പ്രസവ വേദനയിൽ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് മന്ത്രവാദം; ചികിത്സ ലഭിക്കാതെ 23കാരിക്ക് ദാരുണാന്ത്യം

   ഇമിഗ്രേഷൻ അതോറിറ്റി സയ്യദിനെ സഹർ പോലീസിന് കൈമാറി. വ്യാജ രേഖ ചമച്ചതിന്, വഞ്ചന കുറ്റങ്ങൾ ചുമത്തി പോലീസ്
   കേസെടുത്തു. കോടതി സയ്ദിനെ ഫെബ്രുവരി 22 വരെ റിമാൻഡ് ചെയ്തു. അതേ സമയം റിമാൻഡ് കാലാവധി നീട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പാസ്സ്പോർട്ടിൽ തീയതി തിരുത്താൻ ഉപയോഗിച്ച റബ്ബർസ്റ്റാമ്പ് കണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണിത്.
   Published by:Rajesh V
   First published:
   )}