• HOME
  • »
  • NEWS
  • »
  • india
  • »
  • ടിക് ടോക് വീഡിയോ കണ്ട് പ്രണയം; കൗമാരക്കാരനെ വിവാഹം ചെയ്യാൻ മധ്യവയസ്ക മുംബൈയിൽ നിന്ന് ബീഹാറിലെത്തി

ടിക് ടോക് വീഡിയോ കണ്ട് പ്രണയം; കൗമാരക്കാരനെ വിവാഹം ചെയ്യാൻ മധ്യവയസ്ക മുംബൈയിൽ നിന്ന് ബീഹാറിലെത്തി

വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീക്ക്, പയ്യൻ പ്രായപൂർത്തിയാകാത്ത ആളാണ് എന്ന വിവരം അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

  • Share this:
    മുംബൈ: പ്രണയത്തിന് കണ്ണില്ലെന്ന് പറയാറുണ്ട് എന്നാൽ അത് അക്ഷരാര്‍ഥത്തിൽ സത്യമാണെന്ന് തെളിക്കുന്ന ഒരു വാർത്തയാണ് ബീഹാറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടെ പ്രണയകഥയിലെ നായിക മധ്യവയസ്കയായ മുംബൈ സ്വദേശിനിയാണ്. ടിക് ടോക് വീഡിയോകളിലൂടെ കണ്ട് ഇഷ്ടപ്പെട്ട ഒരു കൗമാരക്കാരനെ വിവാഹം ചെയ്യാനായി ബീഹാറിലെത്തിയാണ് ഇവരിപ്പോൾ വാർത്തകളിൽ നിറയുന്നത്.

    ബീഹാർ നളന്ദയിലെ ഷരീഫ് സബ് ഡിവിഷൻ മേഖലയിൽ നിന്നാണ് ഈ വേറിട്ട 'പ്രണയകഥ' റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സ്ആപ്പിലും ടിക് ടോക്കിലുമൊക്കെയായി വീഡിയോകൾ കണ്ടാണ് മഹാരാഷ്ട്ര സ്വദേശി ആയ സ്ത്രീക്ക് കൗമാരക്കാരനോട് പ്രണയം മൊട്ടിട്ടത്. പ്രണയം കടുത്തതോടെ പ്രായപൂർത്തി പോലും ആകാത്ത ആ കുട്ടിയെ തേടി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച് അവർ ബീഹാറിലെത്തുകയായിരുന്നു. അവനെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം.

    Also Read-ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്‍; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം

    സംഭവത്തെക്കുറിച്ചറിഞ്ഞ പയ്യന്‍റെ കുടുംബം ഞെട്ടലിലായി. ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെയും കൗമാരക്കാരനെയും സ്റ്റേഷനിലെത്തിച്ചു. ഈ അപൂർവ്വ കഥയറിഞ്ഞ് പ്രദേശവാസികളും അവിടെ ഒത്തുകൂടിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീയും കുട്ടിയും തമ്മിൽ കഴിഞ്ഞ നാല് മാസമായി ഫോൺ കോളിലൂടെയും വാട്സ് ആപ്പ് ചാറ്റ് വഴിയും ബന്ധം പുലർത്തിയിരുന്നു. ഈ സംഭാഷണത്തിനിടയ്ക്ക് സ്ത്രീ കുട്ടിയുടെ വിലാസവും വാങ്ങിയിരുന്നു.എന്നാൽ ഈയടുത്ത് രണ്ടു പേരും തമ്മിൽ എന്തോ കാര്യത്തിൽ വഴക്കുണ്ടായി ഇതോടെ കൗമാരക്കാരൻ സ്ത്രീയോട് മിണ്ടാതെയുമായി. ഇതിന് പിന്നാലെയാണ് ഇവർ പയ്യൻ നൽകിയ വിലാസത്തിൽ തേടിയെത്തിയത്.



    'തുടക്കത്തിൽ കൗമാരക്കാരനെ വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന് നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു സ്ത്രീ. മുംബൈയിലെ അവരുടെ കുടുംബത്തെ വിവരം അറിയിച്ചു. കൗണ്‍സിലിംഗിനു ശേഷമാണ് അവർ കുടുംബാംഗങ്ങളുമൊത്ത് മടങ്ങാൻ തയ്യാറായത്' സദർ ഡിഎസ്പി ഷിബ്ലി നൊമാനി പറയുന്നു. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീക്ക് പയ്യൻ പ്രായപൂർത്തിയാകാത്ത ആളാണ് എന്ന വിവരം അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

    രാജ്യത്ത് ഏറെ പ്രചാരത്തിലിരുന്ന ടിക് ടോക് വീഡിയോ ഷെയറിംഗ് ആപ്പ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്നായിരുന്നു നടപടി.
    Published by:Asha Sulfiker
    First published: