• HOME
  • »
  • NEWS
  • »
  • india
  • »
  • MUNNAR SHIVERS AT MINUS DEGREES CELSIUS TV SRK

മഞ്ഞ് പുതച്ച് മൂന്നാർ; ഡിസംബറിലെ തണുപ്പിൽ അതിസുന്ദരിയായി തെക്കിന്റെ കശ്മീർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറില്‍ മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്.

Munnar

Munnar

  • Share this:
    മൂന്നാർ: ഡിസംബറില്‍ മഞ്ഞില്‍ കുളിച്ച് മനോഹരിയാണ് തെക്കിന്‍റെ കാശ്മീര്‍. അല്‍പ്പം വൈകിയെങ്കിലും മൂന്നാര്‍ മൈനസ് ഡിഗ്രിയിലെത്തി തണുത്ത് വിറയ്ക്കുകയാണ്. പുല്‍നാമ്പുകളിലെ മഞ്ഞിന്‍കണങ്ങള്‍ ഉദയസൂര്യന്‍റെ വെയിലേറ്റ് ഉരുകിവീഴുന്ന കാഴ്ചകള്‍ ആസ്വദിക്കാന്‍ നമുക്കും പോകാം മൂന്നാറിലേയ്ക്ക്.

    പ്രകൃതിയുടെ പച്ചപ്പില്‍ മഞ്ഞ് പുതച്ച് മനോഹരമാണ് മൂന്നാര്‍. അതിശൈത്യമെത്തിയതോടെ ആ മനോഹാരിതയ്ക്ക് മാറ്റ് കൂടിയെന്ന് പറയാം. മൈനസ് ഡിഗ്രിയില്‍ തണുത്തുറഞ്ഞ മഞ്ഞുകട്ടകള്‍ ഇളവെയിലില്‍ ഉരുകി വീഴും. പുകപോലെ പുഴകളില്‍ നിന്നും മഞ്ഞ് ഉയരും. പുല്‍നാമ്പുകളിലെ മഞ്ഞിന്‍ കണങ്ങള്‍ സൂര്യ കിരണങ്ങളേറ്റ് വൈര്യകല്ലുകള്‍പോലെ വെട്ടി തിളങ്ങും. തണുത്ത് വിറക്കുമ്പോളും മനസ്സിന് ചൂട് പകരുന്ന മൂന്നാറിലെ കാഴ്ചകള്‍.

    ഇത്തവണ അല്‍പ്പം താമസിച്ചാണ് തെക്കിന്‍റെ കാശ്മീരില്‍ അതിശൈത്യമെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറില്‍ മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്.  മൈനസ് ഒന്നുമുതല്‍ ആറ് ഡിഗ്രിവരെയാണ് മൂന്നാറിലെ വിവിധ മേഖലകളില്‍ രേഖപ്പെടുത്തിയത്. തണുപ്പാസ്വദിക്കാന്‍ നിരവധി സഞ്ചാരികളുമാണ് ഇവിടേയ്ക്കെത്തുന്നത്.

    You may also like:വാഗമണിലെ ലഹരിമരുന്ന് പാർട്ടി; ഇടുക്കിയിൽ കൂടുതൽ പാർട്ടികൾ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ട്



    ഏറ്റവും കൂടുതല്‍ തണുപ്പ് നയമക്കാട്, പള്ളിവാസല്‍ എന്നിവടങ്ങളിലാണ് ഇവിടെ മൈനസ് ആറ് ഡിഗ്രിയാണ്. ഗുണ്ടുമലൈയില്‍ 5 ഡിഗ്രിയും. മാട്ടുപെട്ടി മൂന്ന്, പെരിയകനാല്‍ മൂന്ന്, സെവന്‍മല 2, ചെണ്ടുവാരൈ 2, ലക്ഷ്മി, നല്ലതണ്ണി എന്നിവടങ്ങളില്‍ മൈനസ് ഒന്നുമാണ് രേഖപ്പെുത്തിയിരിക്കുന്നത്. വരും ദിവസ്സങ്ങളില്‍ ഇനിയും തണുപ്പ് വര്‍ധിച്ച് മൈനസ് പത്തു ഡിഗ്രിയില്‍ വരെ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
    Published by:Naseeba TC
    First published:
    )}