• HOME
  • »
  • NEWS
  • »
  • india
  • »
  • MURDER OF SURESH RAINA KIN IN PUNJAB THREE ARRESTED

സുരേഷ് റെയ്നയുടെ ബന്ധുക്കൾക്ക് നേരെയുള്ള അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഷാരൂഖ് ഖാൻ, സാവൻ, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്.

raina

raina

  • Share this:
    പഞ്ചാബിൽ സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കേസ് "പരിഹരിച്ചു"വെന്നും അമരീന്ദർ സിങ്.

    പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ കവർച്ചാ സംഘം നടത്തിയ ആക്രമണത്തിൽ  അമ്മാവൻ അശോക് കുമാറും മകനും കൊല്ലപ്പെട്ടിരുന്നു. റെയ്നയുടെ അമ്മായിക്കും ബന്ധുക്കൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

    അന്തർ സംസ്ഥാന കവർച്ചാ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലെ മൂന്ന് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, പതിനൊന്ന് പേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് ഡിജിപി ദിൻകർ ഗുപ്ത അറിയിച്ചു. ഇതിനിടയിലാണ് കേസ് പരിഹരിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.


    ഓഗസ്റ്റ് 19-ന് അർധരാത്രിയായിരുന്നു ആക്രമണമുണ്ടായത്. റെയ്നയുടെ ‌പിതൃസഹോദരി ആശാ ദേവിയുടെ കുടുംബമാണ് പത്താൻകോട്ടിൽ താമസിക്കുന്നത്. കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണമുണ്ടായതിനെ തുടർന്നാണ് റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയത്.

    ആക്രമണത്തിന് പിന്നാലെ, കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ പഞ്ചാബ് സർക്കാർ നിയോഗിച്ചിരുന്നു. നൂറിലധികം പേരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.



    സെപ്റ്റംബർ 15നാണ് അക്രമി സംഘത്തിലെ മൂന്ന് പേരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. പത്താൻകോട്ട് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയ സംഘത്തിൽ നിന്നും എകെ എന്നെഴുതിയ സ്വർണ മോതിരം, സ്വർണമാല, 1530 രൂപ, അടിക്കാൻ ഉപയോഗിക്കുന്ന രണ്ട് വടികൾ എന്നിവയും ഇവർ താമസിച്ച സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.

    You may also like:ബാലഭാസ്കറിന്‍റെ മരണം: സ്റ്റീഫൻ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും; നുണ പരിശോധനയ്ക്ക് തയ്യാറായി നാല് പേർ

    ഷാരൂഖ് ഖാൻ, സാവൻ, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് സൂചന. ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും പഞ്ചാബിലുമായി സമാനമായ നിരവധി കവർച്ചകൾ ഇവർ നടത്തിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് മൂന്നു പേരും.

    You may also like:കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി കടന്നു

    ഓഗസ്റ്റ് 19 ന് സംഘം റെയ്നയുടെ ബന്ധു വീട്ടിൽ എത്തുന്നത്. മുൻ നിശ്ചയിച്ച പ്രകാരം രണ്ടോ മൂന്നോ പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് വീട്ടിൽ പ്രവേശിച്ചത്. നേരത്തേ തീരുമാനിച്ചിരുന്ന രണ്ട് വീടുകളിലെ കവർച്ചാ ശ്രമം പാളിയതിന് ശേഷമാണ് മൂന്നാമത്തെ വീട്ടിൽ സംഘമെത്തുന്നത്.

    റെയ്നയുടെ അമ്മാവൻ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് വീടിനകത്ത് കടന്നത്. ഉറങ്ങിക്കിടന്ന മൂന്ന് പേരുടെ തലയ്ക്കടിച്ചു. പിന്നീട് വീട്ടിലെ ബാക്കിയുള്ളവരെ കൂടി ആക്രമിച്ച് സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നു. -ഡിജിപി വ്യക്തമാക്കി.

    കവർച്ചയ്ക്ക് ശേഷം മൂന്ന് പേരടങ്ങുന്ന ചെറു സംഘമായി പിരിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി. കവർച്ചയിൽ ലഭിച്ച സ്വർണവും പണവും വീതം വെച്ച് സംഘം പലവഴിക്ക് പരിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പതിനൊന്ന് പേരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി പറയുന്നു. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}