• HOME
  • »
  • NEWS
  • »
  • india
  • »
  • Ilaiyaraaja |'അംബേദ്കര്‍ നരേന്ദ്രമോദിയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും': ഇളയരാജ

Ilaiyaraaja |'അംബേദ്കര്‍ നരേന്ദ്രമോദിയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും': ഇളയരാജ

സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടു.

  • Share this:
    പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്ത് സംഗീത സംവിധായകന്‍ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന് മുഖവുരയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്.

    നരേന്ദ്രമോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടു. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു. എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു- ഇളജരാജ കുറിച്ചു.

    സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ എന്നിവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.

    അതേസമയം, മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്ത ഇളയരാജയെ വിമര്‍ശിച്ചുകൊണ്ട് ഡി.എം.കെ. നേതാക്കളടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു.

    108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ; ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

    ഹനുമാൻ ജയന്തി ദിനത്തോടനുബന്ധിച്ച് കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ മോർബിയിലുള്ള ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണിത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.

    രാജ്യത്തിന്റെ നാല് ദിക്കുകളിലായി ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുന്ന ബൃഹത് പദ്ധതിയാണ് ഹനുമാൻജി ചാർധാം. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പടിഞ്ഞാറു വശത്ത് സ്ഥാപിക്കപ്പെട്ട ഹനുമാൻ പ്രതിമയാണ് മോർബിയിലുള്ളത്. 1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ പ്രതിമ.

    പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പ്രതിമ 2010ല്‍ ഷിംലയിൽ പണികഴിപ്പിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘം രണ്ട് വർഷം സമയമെടുത്താണ് ഈ ഹനുമാൻ ശില നിർമിച്ചത്.

    ഈ ശ്രേണിയിലെ മൂന്നാമത്തെ പ്രതിമയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. രാമേശ്വരത്ത് പണികഴിപ്പിക്കുന്ന ഹനുമാൻ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കഴിഞ്ഞത്. നാലാമത്തെ ഹനുമാൻ പ്രതിമ പശ്ചിമ ബംഗാളിൽ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: