• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുസ്ലീങ്ങള്‍ ഹൈന്ദവനാമം സ്വീകരിക്കണം : വിവാദം ഉയര്‍ത്തി തിതോലി ഗ്രാമം

news18india
Updated: September 21, 2018, 10:58 AM IST
മുസ്ലീങ്ങള്‍ ഹൈന്ദവനാമം സ്വീകരിക്കണം : വിവാദം ഉയര്‍ത്തി തിതോലി ഗ്രാമം
news18india
Updated: September 21, 2018, 10:58 AM IST
ഛണ്ഡീഗഡ് : മുസ്ലീങ്ങളോട് പരസ്യ വിവേചനം കാട്ടി ഹരിയാനയിലെ തിതോലി ഗ്രാമം. ഇവിടുത്തെ ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു പേരുകള്‍ സ്വീകരിക്കണമെന്ന ഗ്രാമവാസികളുടെ ആഹ്വാനമാണ് ഇപ്പോള്‍ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലീം മതസ്ഥര്‍ പരസ്യമായി പ്രാര്‍ത്ഥനാ നമസ്‌കാരം നടത്തരുതെന്നും തൊപ്പിയും താടിയും ഒഴിവാക്കണമെന്നും ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പശുക്കുട്ടിയെ കൊന്നുവെന്നാരോപിച്ച് ഒരു മുസ്ലീം കുടുംബത്തെ ചില ഗ്രാമവാസികള്‍ ആക്രമിച്ചിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഗ്രാമത്തില്‍ യോഗം ചേര്‍ന്നത്. ആക്രമണത്തിന് ഇരയായ കുടുംബത്തെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുക, മുസ്ലീങ്ങളുടെ കബറടക്ക ചടങ്ങുകള്‍ക്കായി വഖഫ് ബോര്‍ഡ് നടത്തിവരുന്ന ഭൂമിയളക്കല്‍ നടപടികള്‍ പഞ്ചായത്ത് ഏറ്റെടുക്കുക, കബറടക്കത്തിനായി ഗ്രാമത്തിന് പുറത്ത് സ്ഥലമനുവദിക്കുക എന്നിവയാണ് യോഗത്തിലുയര്‍ന്ന മറ്റ് ആവശ്യങ്ങള്‍.

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഈ യോഗം നടന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് റോത്തക്കിലെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചത്. പുറത്തു നിന്നെത്തിയ ചിലരാണ് ഗ്രാമത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
Loading...

അതേസമയം സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഗ്രാമയോഗത്തിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാണ് ചില മുസ്ലിം സംഘടനകളുടെ തീരുമാനം. കൂടാതെ ഇവിടെ ഗോശാല നിര്‍മ്മിക്കാന്‍ ഒരു തുകയും ഇവര്‍ സംഭാവന നല്‍കിയിട്ടുണ്ട്.
First published: September 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍