നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി കലാപം: BJPയുടെ മുസ്ലീം നേതാവിന്റെയും ബന്ധുക്കളുടെയും വീടും തീ വച്ച് നശിപ്പിച്ചു

  ഡൽഹി കലാപം: BJPയുടെ മുസ്ലീം നേതാവിന്റെയും ബന്ധുക്കളുടെയും വീടും തീ വച്ച് നശിപ്പിച്ചു

  കത്തുന്ന വീടുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തനിക്കും കുടുംബത്തിനും നേരെ കല്ലേറുണ്ടായി എന്നും ബിജെപി നേതാവ് അഖ്തർ റാസ

  Delhi Violence

  Delhi Violence

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ തന്റെയും ബന്ധുക്കളുടെയും വീടും തീ വയ്ക്കപ്പെട്ടു എന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി ന്യൂനപക്ഷ സെൽ ജില്ലാ വൈസ് പ്രസിഡന്റ് അഖ്തർ റാസയാണ് രംഗത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ ഭഗീരഥ് വിഹാറിലുണ്ടായ സംഘർഷത്തിനിടെ വീടിന് നേരെ ആക്രമണമുണ്ടായി എന്നാണ് ആരോപണം.

   ഫെബ്രുവരി 25ന് തന്റെ വീടിന് സമീപത്തായി ഒരു കൂട്ടം ആളുകൾ സംഘടിച്ച് നിൽക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾക്കകം തന്നെ സംഘർഷം ആരംഭിച്ചുവെന്നാണ് അഖ്തർ പിടിഐയോട് പറഞ്ഞത്. 'മതപരമായ മുദ്രാവാക്യങ്ങൾ ഉരുവിട്ടു കൊണ്ടായിരുന്നു അവർ വീടുകൾക്ക് തീയിടാൻ ആരംഭിച്ചത്. എന്റെയും മൂന്ന് ബന്ധുക്കളുടെയും ഉൾപ്പെടെ 19 വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാം കത്തിച്ചാമ്പലായി..' അദ്ദേഹം പറയുന്നു.

   Also Read-പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ ലൈംഗികമായി അപമാനിക്കുന്ന എണ്ണക്കമ്പനിയുടെ സ്റ്റിക്കർ; പ്രതിഷേധം ശക്തം

   കത്തുന്ന വീടുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തനിക്കും കുടുംബത്തിനും നേരെ കല്ലേറുണ്ടായി. കലാപകാരികളില്‍ കൂടുതലും പുറത്തു നിന്നെത്തെയിവരാണെന്നും അഖ്തർ പറഞ്ഞു. പൊലീസിന്റെ സഹായം തേടിയെങ്കിലും സേനയിൽ ആളുകളുടെ എണ്ണം കുറവാണെന്ന് മറുപടിയാണ് ലഭിച്ചത്. പാർട്ടി അംഗങ്ങളിൽ നിന്നും ഒരു ഫോൺകോളോ ഏതെങ്കിലും തരത്തിലുള്ള ആശ്വാസമോ ലഭിച്ചിട്ടില്ല.. പക്ഷെ നീതി ലഭിക്കും എന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് അറിയിച്ചു.

   Also Read-വിമാനയാത്രയിലും വൈ-ഫൈ ഉപയോഗിക്കാം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
   Published by:Asha Sulfiker
   First published:
   )}