റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ വ്യവസായിയായ (Businessman) നൗഷാദ് ഷെയ്ഖ് 42 ലക്ഷം രൂപ ചെലവഴിച്ച് കൃഷ്ണ ക്ഷേത്രം (Krishna Temple) പണിതു. തനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമാണുള്ളതെന്നും ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും റാണീശ്വർ ബ്ലോക്കിന്റെ ഉപ പ്രമുഖ് കൂടിയായ ഷെയ്ഖ് പറഞ്ഞു.
മുസ്ലീമായിട്ടും എന്തിനാണ് ക്ഷേത്രം പണിതതെന്ന ചോദ്യത്തിന് എല്ലാവരുടെയും ദൈവം ഒന്നാണെന്നും അതിനാൽ, ഒരാൾ ക്ഷേത്രത്തിലോ മോസ്കിലോ പള്ളിയിലോ പോയി പ്രാർത്ഥിക്കുന്നതിൽ പ്രശ്നമില്ലെന്നും ഷെയ്ഖ് പറഞ്ഞു.
പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും ഹിന്ദുക്കളായതിനാലാണ് അദ്ദേഹം ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ക്ഷേത്രത്തിലെ 'പ്രതിഷ്ഠ' സമയത്ത്, എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ പ്രദേശത്ത് ഒത്തുകൂടി. പശ്ചിമ ബംഗാളിലെ മായാപൂരിലെ ഒരു ക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് തനിയ്ക്ക് ഇങ്ങനെ ഒരു ആശയം തോന്നിയതെന്ന് 55 കാരനായ ഷെയ്ഖ് വെളിപ്പെടുത്തി.
"ഞാൻ അവിടെയുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു. എന്നാൽ ദൈവം എന്റെ സ്വപ്നത്തിൽ വന്ന് ഞാൻ നിങ്ങളുടെ ഗ്രാമത്തിൽ തന്നെ ഉണ്ടെന്ന് എന്നോട് പറഞ്ഞു, ഒരു ക്ഷേത്രം പണിത് തന്നെ പ്രതിഷ്ഠിക്കാൻ എന്നോട് നിർദ്ദേശിച്ചു. മടങ്ങിയെത്തിയ ശേഷം, 2019 ൽ ക്ഷേത്രത്തിന് അടിത്തറയിടുകയും നിർമ്മാണം ആരംഭിക്കുകയുമായിരുന്നുവെന്ന്" ഷെയ്ഖ് പറഞ്ഞു.
"മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി, വിഗ്രഹത്തിന്റെ 'പ്രാൻ-പ്രതിഷ്ഠ' തിങ്കളാഴ്ച നടത്തി" അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read-Malappuram | ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുസ്ലീം കുടുംബത്തിലെ കാരണവരുടെ മരണം; ആഘോഷങ്ങൾ ഒഴിവാക്കി ഭാരവാഹികൾ
ഗ്രാമത്തിലെ ആളുകൾ തുറന്ന പ്രദേശത്ത് പ്രതിഷ്ഠിച്ചിരുന്ന 'പാർത്ഥസാരഥി' വിഗ്രഹത്തെയാണ് ആരാധിച്ചിരുന്നത്. ഹൈന്ദവ ആചാരപ്രകാരം 150 ബ്രാഹ്മണർ ചേർന്നാണ് 'പ്രാൻ-പ്രതിഷ്ഠ' നടത്തിയത്. ഒരു മുസ്ലീമായിരുന്നിട്ട് കൂടി ഷെയ്ഖ് ക്ഷേത്രം പണിത് നൽകിയതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.
തുറന്ന പ്രദേശത്ത് എല്ലാ വർഷവും പൂജ നടത്തിയിരുന്ന സ്ഥലത്ത് നുഷാദ് ഷെയ്ഖ് ഒരു ക്ഷേത്രം നിർമ്മിച്ച് നൽകിയത് പ്രശംസനീയമാണ്," പ്രദേശവാസിയായ ഹമീദ് അൻസാരി പറഞ്ഞു. ഗ്രാമത്തിന് ഇത് അഭിമാന നിമിഷമാണെന്ന് മറ്റൊരു പ്രദേശവാസി സംഗീത കുമാരി പറഞ്ഞു.
Also Read-800 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണം; കൈകോര്‍ത്ത് ഒരു ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം നിവാസികള്‍
മലപ്പുറം തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെ സമീപത്തെ മുസ്ലീം തറവാട്ടിൽ മരണം. ഇതേത്തുടർന്ന് ഉൽസവ ആഘോഷങ്ങൾ നിർത്തിവെക്കാൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിന് സമീപത്തെ ചെറാട്ടിൽ ഹൈദറാണ് മരിച്ചത്. ഇതേത്തുടർന്ന് മരണം നടന്ന കുടുംബത്തിനൊപ്പം ക്ഷേത്രപരിസരവും ദുഃഖത്തിലായി. ഉടൻ തന്നെ ആഘോഷകമ്മിറ്റിക്കാരും ക്ഷേത്രഭരണസമിതിക്കാരും ചേർന്ന് ആഘോഷങ്ങൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ശിങ്കാരിമേളവും ബാൻഡും കലാരൂപങ്ങളുമൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഹൈദറിന്റെ കബറടക്കത്തിന് മുന്നോടിയായി നടന്ന മയ്യത്ത് നമസ്ക്കാരത്തിൽ മഹല്ല് ഭാരവാഹികൾ, ഉത്സവ ആഘോഷം നിർത്തിവെച്ച ക്ഷേത്രകമ്മിറ്റി തീരുമാനത്തെ അഭിനന്ദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.