• HOME
  • »
  • NEWS
  • »
  • india
  • »
  • ‘രാമൻ എല്ലാവരുടേയും’: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്ത് ഫൈസാബാദിലെ മുസ്ലിം സമുദായം

‘രാമൻ എല്ലാവരുടേയും’: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്ത് ഫൈസാബാദിലെ മുസ്ലിം സമുദായം

ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ ശ്രീ രാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനായി വൻ പിരിവാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഫൈസാബാദ്

ഫൈസാബാദ്

  • News18
  • Last Updated :
  • Share this:
    ഫൈസാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിരിക്കുകയാണ് ഫൈസാബാദിലെ മുസ്ലിം സമൂഹം. കഴിഞ്ഞ ദിവസം പ്രദേശത്തെ രാം ഭവനിലെത്തിയാണ് അവർ അമ്പലം നിർമ്മിക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗഭാക്കായത്.

    'രാമ൯ എല്ലാവരുടേതും കൂടിയാണ്. അതുപോലെ, രാമക്ഷേത്രവും എല്ലാവരുടേതും കൂടിയാവും. ഞങ്ങൾ മുസ്ലിങ്ങളും വൻതോതിൽ ഈ ക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കും,' - അയോധ്യയിലെ മുസ്ലിം രാഷ്ട്രീയ മഞ്ച് മെമ്പറായ ഹാജി സയീദ് അഹ്മദ് പറഞ്ഞു.

    അയോധ്യയിൽ ബാബറും മറ്റു മുഗൾ രാജാക്കന്മാരും ചെയ്തത് ശരിയായില്ല എന്നു പറഞ്ഞ സയീദ് ശ്രീരാമന്റെ അധ്യാപനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു.

    'ശ്രീരാമ൯ നമ്മുടെ രാജ്യത്തിന്റെ സ്വന്തമാണ്. അതുപോലെ, ഞങ്ങളും ഈ രാജ്യക്കാരാണ്. രാമ രാജ്യക്കാരായ നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കണം' - സയീദ് പറയുന്നു. മുസ്ലിങ്ങൾ തുർക്കിക്കാരോ ഇറാഖുകാരോ ഇറാനുകാരോ അല്ല എന്നു പറഞ്ഞ അദ്ദേഹം ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരന്മാരെ പോലെയാണെന്നും അഭിപ്രായപ്പെട്ടു. രാമൻ നമ്മുടെ മുൻഗാമിയാണെന്ന് അഭിപ്രായപ്പെട്ട ഈ ആർ എസ് എസ് ബന്ധമുള്ള മുസ്ലിം സംഘടനാ നേതാവ് ശ്രീരാമ൯ പ്രവാചക തുല്യനാണെന്നും പറഞ്ഞു.

    രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന സ്വീകരിക്കാ൯ രൂപീകരിച്ച നിധി സമർപ്പണ അഭിയാനിലേക്ക് മുസ്ലിം സഹോദരന്മാർ 5,100 രൂപ സംഭാവന ചെയ്തെന്ന രാംഭവ൯ പ്രസിഡന്റാ ആയ ശക്തി സിംഗ് അറിയിച്ചു. ഭാവിയിൽ, ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾ കൂടുതൽ
    സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മുസ്ലിങ്ങളുടെ ഈ നീക്കം ഇന്ത്യക്കെന്നല്ല ലോകത്തിന് തന്നെ മാതൃകയാണെന്ന് പറഞ്ഞ സിംഗ്, അല്ലാമാ ഇഖ്ബാലിന്റെ സാരോ ജഹാൻ സേ അച്ഛാ എന്ന പദ്യത്തിലെ മദ്ഹബ് നഹി സിഖാതാ (മതം ഏതാണെന്ന് പഠിപ്പിക്കുന്നില്ല, പരസ്പരം സ്നേഹത്തോടെ കഴിയണം) എന്ന വരികൾ കൂടി ഉദ്ദരിച്ചു. പല കോണുകളിലുമുള്ള ആളുകൾ രാമ ക്ഷേത്രമെന്ന ഉദ്യമത്തിലേക്ക് സംഭാവനകൾ നൽകുന്നത് വലിയ ഒരു കാര്യമാണെന്നും അദ്ദേഹം പ്രസതാവിച്ചു.
    You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
    ക്ഷേത്ര നിർമാണത്തിലേക്ക് സംഭാവന ചെയ്ത ശബാന ബീഗം എന്ന സ്ത്രീ ഇരു സമൂഹങ്ങൾക്കിടയിൽ ഇനി ഒരു  പ്രശ്നമുണ്ടാവരുതെന്നും ശാന്തിയോടെയും സമാധാനത്തോടെയും കഴിയുമെന്നും ആശിക്കുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തുഷ്ടനാണ് ഞാൻ. എല്ലാ മുസ്ലിം സഹോദരങ്ങളോടും ഈ ഉദ്യമത്തിലേക്ക് സംഭാവന നൽകാനും പങ്കാളികളാകാനും ആവശ്യപ്പെടുകയാണ് നവാബ് ഗഞ്ചിലെ സയ്യിദ് മുഹമ്മദ് ഇശ്തിയാഖ് മഹിളാ വിദ്യാലയത്തിന്റെ ചെയർമാനായ ഡോക്ടർ സയ്യിദ് ഹാഫസ് പറഞ്ഞു.

    ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ ശ്രീ രാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനായി വൻ പിരിവാണ് നടന്നു കൊണ്ടിരിക്കുന്നത്. അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി വിധി വന്നതിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് അമ്പലം നിർമ്മിക്കാൻ നിശ്ചയിച്ച സ്ഥലത്ത് ഭൂമി പൂജ നടത്തിയിരുന്നു.
    Published by:Joys Joy
    First published: