HOME » NEWS » India » MUSLIM GROOM SPORTS TURBAN TO HONOUR SIKHS FOR THEIR HELP IN DELHI RIOTS

ഡൽഹി കലാപത്തിനിടെ കൈത്താങ്ങായ സിഖുകാര്‍ക്ക് ആദരം: മുസ്ലീം യുവാവ് വിവാഹവേദിയിലെത്തിയത് ടർബൻ ധരിച്ച്

തലയിൽ ധരിച്ചിരിക്കുന്ന തൊപ്പി കൊണ്ടു മാത്രമല്ല ചിന്തകൾ കൊണ്ടു കൂടിയാണ് ഒരു മുസ്ലീം തിരിച്ചറിയപ്പെടുന്നത്

News18 Malayalam | news18
Updated: March 8, 2020, 12:21 PM IST
ഡൽഹി കലാപത്തിനിടെ കൈത്താങ്ങായ സിഖുകാര്‍ക്ക് ആദരം: മുസ്ലീം യുവാവ് വിവാഹവേദിയിലെത്തിയത് ടർബൻ ധരിച്ച്
തലയിൽ ധരിച്ചിരിക്കുന്ന തൊപ്പി കൊണ്ടു മാത്രമല്ല ചിന്തകൾ കൊണ്ടു കൂടിയാണ് ഒരു മുസ്ലീം തിരിച്ചറിയപ്പെടുന്നത്
  • News18
  • Last Updated: March 8, 2020, 12:21 PM IST
  • Share this:
ഛണ്ഡീഗഡ്: വിവാദിനത്തിൽ സിഖുകാരുടെ ശിരോവസ്ത്രമായ ടർബൻ അണിഞ്ഞെത്തി ഒരു മുസ്ലീം യുവാവ്. ടർബൻ ധരിഞ്ഞ് വിവാഹത്തിനായെത്തിയ പഞ്ചാബ് സ്വദേശി അബ്ദുൾ എന്ന യുവാവിന്റെ വിവാഹദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിഖുകാർ ആചാരത്തിന്റെ ഭാഗമായി ധരിക്കുന്ന ടർബൻ ഒരു ഭംഗിക്കു വേണ്ടിയല്ല അബ്ദുൾ തന്‍റെ വിവാഹവസ്ത്രത്തോടൊപ്പം അണിഞ്ഞത്. മറിച്ച് ഡൽഹി കലാപത്തിൽ മുസ്ലീങ്ങൾക്ക് കൈത്താങ്ങായെത്തിയ സിഖ് ജനതയ്ക്ക് നന്ദി സൂചകമായിട്ടു കൂടിയായിരുന്നു.

BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [PHOTO]

സാമുദായിക ഐക്യവുമായി ബന്ധപ്പെട്ട് ശക്തമായ ഒരു സന്ദേശം എന്ന നിലയ്ക്കാണ് അബ്ദുൾ ടർബൻ അണിഞ്ഞതെന്നാണ് ഭാര്യാപിതാവായ സലീം ഖാൻ പറയുന്നത്. 'തലയിൽ ധരിച്ചിരിക്കുന്ന തൊപ്പി കൊണ്ടു മാത്രമല്ല ചിന്തകൾ കൊണ്ടു കൂടിയാണ് ഒരു മുസ്ലീം തിരിച്ചറിയപ്പെടുന്നത്. അതുപോലെ തന്നെ ടർബൻ മാത്രമല്ല ഒരു സിഖുകാരന്റെ വ്യക്തിത്വം മറിച്ച് സേവാകർമ്മങ്ങൾ കൂടിയാണ്..' എന്നും സലീം കൂട്ടിച്ചേർത്തു.

ഡൽഹി കലാപത്തിനിടെ മുസ്ലീം വിഭാഗക്കാർക്ക് രക്ഷകരായ സിഖുകാര്‍ക്ക് ആദരവായി വിവാഹത്തിന് ടര്‍ബൻ അണിഞ്ഞെത്തുമെന്ന് അബ്ദുൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ തീരുമാനത്തിന് എല്ലാവരും പിന്തുണ നൽകിയെന്നും ഖാൻ വ്യക്തമാക്കി.
Published by: Asha Sulfiker
First published: March 8, 2020, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories