• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എല്ലായിടത്തും ശരിയത്ത് കോടതി ആരംഭിക്കാനൊരുങ്ങി മുസ്ലിം ലോ ബോർഡ്; എതിർത്ത് വഖഫ് ബോർഡ്

news18india
Updated: July 9, 2018, 7:06 PM IST
എല്ലായിടത്തും ശരിയത്ത് കോടതി ആരംഭിക്കാനൊരുങ്ങി മുസ്ലിം ലോ ബോർഡ്; എതിർത്ത് വഖഫ് ബോർഡ്
news18india
Updated: July 9, 2018, 7:06 PM IST
ലക്നൗ: ഇസ്ലാംമത വിശ്വാസികളുടെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഉത്തരവാദിത്വമുള്ള ഏറ്റവും വലിയ ബോഡിയായ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് രാജ്യത്ത് എല്ലായിടത്തും ശരിയത്ത് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. മുസ്ലീംകള്‍ക്കിടയിലെ പ്രശ്നങ്ങൾ ഇസ്ലാമിക് നിയമങ്ങളിലൂടെ പരിഹരിക്കുന്നതിനാണ് ഇത്.

ജൂലൈ 15ന് നടന്ന മീറ്റിംഗിൽ ഇതിനായി ഫണ്ട് കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ മുസ്ലീം ലോ ബോർഡ് ചർച്ച ചെയ്തതായാണ് വിവരങ്ങൾ. ശരിയത്ത് കോടതികൾ കൂടുതൽ സ്ഥാപിക്കുന്നതോടെ നിക്കാഹ്, തലാഖ്, സ്വത്ത് എന്നീ വിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ അവയെ സമീപിക്കാൻ ജനങ്ങൾക്ക് പ്രോത്സാഹനമാകുമെന്നാണ് ബോർഡ് വിലയിരുത്തുന്നത്.

ശരിയത്ത് കോടതികൾ എന്ന ആശയം ഇന്ത്യയിൽ പുതിയതല്ല. എന്നാൽ മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെട്ടതിനു പിന്നാലെ ഉണ്ടായ ഈ നീക്കം സുപ്രധാനമാണ്. അതേസമയം ശരിയത്ത് കോടതികൾ സ്ഥാപിക്കാനുള്ള മുസ്ലിം ലോ ബോർഡിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്ന് ഷിയ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് വസീം റിസ്വി പറഞ്ഞു. നിങ്ങൾക്ക് മധ്യസ്ഥ കേന്ദ്രങ്ങൾ ആരംഭിക്കാം. എന്നാൽ കോടതികൾ ആരംഭിക്കാനാകില്ല. അത് നിയമ വിരുദ്ധമാണ്. അതുപോലെ ജഡ്ജിമാരെ നിയമിക്കുന്നതും നിയമ വിരുദ്ധമാണ്. മധ്യസ്ഥ കേന്ദ്രങ്ങൾ ആരംഭിക്കട്ടെ. എന്നാൽ സ്വന്തമായി കോടതി ആരംഭിക്കുന്നത് അനുവദിക്കാനാവില്ല- സയ്യിദ് വസീം റിസ്വി ന്യൂസ് 18നോട് പറഞ്ഞു.

ശരിയത്ത് കോടതി നിയമപരമാണെന്നും സുപ്രീംകോടതി അനുവദിച്ചിട്ടുള്ളതാണെന്നും മുതിർന്ന അഭിഭാഷകൻ സഫർയാബ് ജിലാനി പറഞ്ഞു. നിയമത്തെക്കാളുപരി മധ്യസ്ഥത വഹിക്കുകയാണ് ശരിയത്ത് കോടതികൾ ചെയ്യുന്നത്. ശരിയത്ത് കോടതിയുടെ തീർപ്പുകൽപ്പിക്കലിൽ തൃപ്തിയില്ലെങ്കിൽ സിവിൽ കോടതി സമീപിക്കാവുന്നതാണ്.
First published: July 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍