• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലിം ലീഗ് കോൺഗ്രസിനെതിരെ രാജ്യസഭയിൽ; വിമർശനം ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്കിടെ

മുസ്ലിം ലീഗ് കോൺഗ്രസിനെതിരെ രാജ്യസഭയിൽ; വിമർശനം ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്കിടെ

''കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം എന്റെ മനസില്‍ വരുന്നത്''- അബ്ദുള്‍ വഹാബ്

  • Share this:

    ന്യൂ‍ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ വിമർശിച്ച് മുസ്‌ലിം ലീഗ്. ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്ക് എത്തിയപ്പോൾ ഒരു കോൺഗ്രസ് എംപി പോലും പാർലമെന്റിൽ ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പി വി അബ്‍ദുൾ വഹാബ് ആണ് വിമർശനം ഉന്നയിച്ചത്. ബിജെപി എം പി കിരോരി ലാൽ മീണ ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ രാജ്യസഭയിൽ അനുമതി തേടിയിരുന്നു. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മുസ്‍‌ലിം ലീഗ്, സിപിഎം എംപിമാർ ആദ്യഘട്ടത്തിൽ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.

    Also Read- ‘മുസ്ലീംലീഗ് വർഗീയ പാർട്ടിയല്ല; ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി’: എം വി ഗോവിന്ദൻ

    ”ഏകീകൃത സിവില്‍ കോഡ് ബില്ല് പല തവണയായി ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ബിജെപി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനാകില്ല. എത്ര ഭൂരിപക്ഷമുണ്ടായാലും എത്ര തന്നെ അടിച്ചമര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചാലും യൂണിഫോം സിവില്‍ കോഡ് ഇവിടെ നടപ്പിലാക്കാനാകില്ല. ക്രിമിനല്‍ കോഡല്ല, സിവില്‍ കോഡിനെ കുറിച്ചാണ് പറയുന്നത്. അതില്‍പോലും ഇവര്‍ക്ക് സഹിഷ്ണുതപരമായി ഇടപെടാനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് പറയാനാണ്. എല്ലായിടത്തും അസഹിഷ്ണുതയാണ്.

    Also Read- മുസ്ലിംലീഗിന് ആരിഫ് മുഹമ്മദ് ഖാനോടുളള വിരോധം ചാൻസലറെ മാറ്റാനുള്ള ബില്ലിന് കോൺഗ്രസിനെ യൂടേൺ അടിപ്പിച്ചതായി കെ.സുരേന്ദ്രൻ

    എനിക്ക് ബി.ജെ.പി സുഹൃത്തിനോട് ഒരു കാര്യമേ പറയാനുള്ളു. സര്‍ക്കാരിന് ഇത് അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് അവര്‍ ഇക്കാര്യത്തില്‍ നിയമവുമായി വരട്ടെ. അതുവരെ നിങ്ങള്‍ ഒന്ന് അടങ്ങിയിരിക്ക്. എന്തായാലും നിങ്ങള്‍ ഈ ബില്ല് പാസാക്കും. കാരണം ഞങ്ങളാകെ കുറച്ച് പേരെ ഇവിടെ എതിര്‍ക്കുന്നവരുള്ളു. എന്തായാലും ഈ ബില്ല് ഇന്ത്യയുടെയോ ഇവിടെയുള്ള ജനങ്ങളുടെയോ നന്മക്ക് ഉതകുന്നതല്ല. അതുകൊണ്ട് ദയവ് ചെയ്ത് ഈ ബില്ല് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകണം. പിന്നെ, കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം എന്റെ മനസില്‍ വരുന്നത്”- അബ്ദുള്‍ വഹാബ് പറഞ്ഞു.

    Published by:Rajesh V
    First published: