• HOME
  • »
  • NEWS
  • »
  • india
  • »
  • Marriage Age 21 | സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലീംലീഗ്

Marriage Age 21 | സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലീംലീഗ്

വിവാഹ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നും ലീഗ് എംപിമാർ

  • Share this:
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ (Legal Marriage Age) പ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് (IUML) രംഗത്ത്. വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപി മാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ലോക്‌സഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലും പി. വി. അബ്ദുല്‍ വഹാബ് രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്ന കാര്യങ്ങളാണ്. അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റേത്  ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഏക സിവില്‍ കോടിലേക്ക് കൊണ്ടു പോകാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നും എം പി മാര്‍ ആരോപിക്കുന്നു

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച് പഠിക്കാന്‍ രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതെന്നാണ് വിവരം.നിലവില്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന ബില്ലായി വിഷയം വന്നിട്ടില്ല.സമാന ചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് തുടര്‍നടപടികളെക്കും എന്നാണ് മുസ്ലിം ലീഗ് അറിയിച്ചിരിക്കുന്നത്. അതേ സമയംപെണ്‍കുട്ടികള്‍ 21 ന് മുന്‍പെ വിവാഹം കഴിച്ചു പോകണം എന്ന് അഭിപ്രായമെന്നും

മറ്റ് അജണ്ടകള്‍ നടപ്പാക്കാനുള്ളശ്രമം ഇതില്‍ ഉണ്ടെന്ന് സംശയിക്കുന്നതായും സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി
Published by:Jayashankar Av
First published: