ന്യൂഡല്‍ഹി: അയോധ്യയിൽ നാളെ നടക്കുന്ന ക്ഷേത്ര ഭൂമി പൂജാ ചടങ്ങിലേക്ക് ആദ്യക്ഷണം ലഭിച്ചത് കേസിലെ യഥാർത്ഥ പരാതിക്കാരനായ ഇക്ബാൽ അൻസാരിക്ക്. 'ശ്രീരാമദേവന്റെ ഇച്ഛ അതാകും, ആദ്യ ക്ഷണം എനിക്ക് തന്നെ നല്‍കണമെന്ന്. ഈ ക്ഷണം ഞാന്‍ സ്വീകരിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ഭൂമിയാണ് അയോധ്യ. ക്ഷേത്ര ഭൂമിയില്‍ പൂജ നടക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലേക്ക് എത്തുകയാണ്'' - അന്‍സാരി പറയുന്നു.
''ക്ഷേത്രം നിർമിക്കുന്നതോടെ അയോധ്യയുടെ ഭാഗധേയം തന്നെ മാറും. കൂടുതൽ സുന്ദരമാകും. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഭാവിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് തീർത്ഥാടകരെത്തും''- അദ്ദേഹം കൂട്ടിച്ചേർത്തു. ''ഈലോകം നിലനിൽക്കുന്നതുതന്നെ പ്രതീക്ഷയിലാണ്. അയോധ്യയിൽ ഒരു മതപരമായ ചടങ്ങ് നടക്കുകയാണെങ്കിൽ, എന്നെ വിളിച്ചാൽ പോകുമെന്ന് നേരത്തെ പറഞ്ഞതാണ്. ദേവന്മാരുടെ ദേവിമാരുടെയും സന്യാസിമാരുടെ നാടാണ് അയോധ്യ. അവിടെ രാമക്ഷേത്രം നിർമിക്കുന്നതിൽ സന്തോഷമുണ്ട്''- അൻസാരി പറഞ്ഞു.
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും അടക്കമുള്ളവർ പങ്കെടുക്കുന്ന ഭൂമിപൂജ ചടങ്ങിന് ശേഷമാകും ക്ഷേത്രനിർമാണം ആരംഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya Event, Ayodhya mandir, Ayodhya ram temple, Ayodhya temple, Pm modi, Ram mandir, Ram temple