ഉത്തര്‍പ്രദേശില്‍ (
Uttar Pradesh) ബിജെപി (BJP) യുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മുസ്ലീം യുവാവിനെ അയല്‍വാസികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബര്‍ അലി(25)യാണ് അയല്‍വാസികളുടെ ആക്രമണത്തില്‍ മരിച്ചത്.
ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നാണ് സംഭവം നടന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തതാണ് യുവാവിനെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച യുവാവ് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മുമ്പും അയല്‍വാസികള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവാവുമായി വഴിക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
Arrest | പാകിസ്ഥാൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയില്‍ 25കാരി അറസ്റ്റിൽ
പാകിസ്ഥാന് റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട 25കാരിയെ കര്‍ണാടകയില്‍ പൊലീസ് അറസ്റ്റുചെയ്തു. മുധോൾ ടൗൺ സ്വദേശിനിയും മദ്രസ വിദ്യാർഥിയുമായ കുത്മ ഷേയ്ഖാണ് അറസ്റ്റിലായത്. മാര്‍ച്ച് 26 ശനിയാഴ്ച ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ റിപ്പബ്ലിക് ദിനമാഘോഷിച്ച മാർച്ച് 23നായിരുന്നു സംഭവം.
''ബുധനാഴ്ച പാകിസ്ഥാൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് യുവതി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയായിരുന്നു. കുത്മയുടെ സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട അരുൺ ഭജന്ത്രി എന്ന യുവാവ് തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തു''- പൊലീസിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Also Read-
Puducherry| നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം: പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി
അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇതോടൊപ്പം, പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ഒരു ഫോട്ടോയും അവര്‍ ഇട്ടിരുന്നു, ബാഗല്‍കോട്ട് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുധോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Also Read-
Hijab Row| ഹിജാബ് അനിവാര്യമായ മതാചാരം; യൂണിഫോമിന് എതിരല്ല; അതേ നിറത്തിൽ ഹിജാബ് അനുവദിക്കണം; സമസ്ത സുപ്രീം കോടതിയിൽ
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 153(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (2) (വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവന) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.