• HOME
  • »
  • NEWS
  • »
  • india
  • »
  • Hatred | ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു

Hatred | ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു

സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ ഒരു വീഡിയോയിൽ, ബജ്‌റംഗ ദൾ പ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്ന് പേർ ട്രെയിനിന്റെ കോച്ചിൽ നിന്ന് ഷെയ്ഖിനെ വലിച്ചിഴക്കുന്നത് കാണാം.

Image - Twitter

Image - Twitter

  • Share this:
    ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന മുസ്ലീം (Muslim) യുവാവിനെയും വിവാഹിതയായ ഹിന്ദു (Hindu) യുവതിയെയും ബജ്‌റംഗ് ദൾ (Bajrang Dal) പ്രവർത്തകർ അജ്മീറിലേക്കുള്ള ട്രെയിനിൽ (Train) നിന്ന് ബലമായി പുറത്തിറക്കി ഉജ്ജയിനിലെ റെയിൽവേ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. യുവാവിനെ ലൗ ജിഹാദ് (Love Jihad) ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ ട്രെയിനിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി മർദ്ദിച്ചു.

    എന്നാൽ ഇൻഡോർ സ്വദേശികളായ ഇവർ കുടുംബ സുഹൃത്തുക്കളാണ്. ഇവരെ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ചോദ്യം ചെയ്യുകയും മാതാപിതാക്കൾ എത്തുന്നതുവരെ പോലീസ് സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു.

    പരാതിക്കാരില്ലാത്തതിനാൽ ബജ്‌റംഗ ദൾ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ജനുവരി 14 നാണ് സംഭവം. ഇലക്ട്രോണിക് കട ഉടമയാണ് മുസ്ലീം യുവാവായ ആസിഫ് ഷെയ്ഖ്. യുവതി ഒരു സ്വകാര്യ സ്കൂൾ അധ്യാപികയാണ്.

    സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ ഒരു വീഡിയോയിൽ, ബജ്‌റംഗ ദൾ പ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്ന് പേർ ട്രെയിനിന്റെ കോച്ചിൽ നിന്ന് ഷെയ്ഖിനെ വലിച്ചിഴക്കുന്നത് കാണാം. അവർ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ പിന്നാലെ യുവതി നടന്നു പോകുന്നതും കാണാം.



    പോലീസ് സ്‌റ്റേഷനിൽ വച്ച് റെക്കോർഡ് ചെയ്‌ത മറ്റൊരു വീഡിയോയിൽ യുവതി ബജ്‌റംഗ് ദൾ പ്രവർത്തകരോട് “നിങ്ങളുടെ തെറ്റിദ്ധാരണ എന്റെ ജീവിതം നശിപ്പിക്കുമെന്നും ഞാൻ പ്രായപൂർത്തിയായ ഒരു വ്യക്തിയാണ്. ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നയാളാണ്. ഞാൻ കുട്ടികളെ പഠിപ്പിക്കുന്നയാളാണ് " എന്നൊക്കെ കരഞ്ഞു കൊണ്ട് പറയുന്നത് കേൾക്കാം. തുടർന്ന് പിന്റു കൗശൽ എന്ന ബജ്‌റംഗ് ദൾ പ്രവർത്തകൻ നിങ്ങളോട് താൻ സംസാരിക്കുന്നില്ലെന്ന് യുവതിയോട് പറയുന്നത് കാണാം.

    ഷെയ്ഖും യുവതിയും കുടുംബ സുഹൃത്തുക്കളാണെന്നും വർഷങ്ങളായി പരസ്പരം അറിയാമെന്നും ജിആർപി പോലീസ് സൂപ്രണ്ട് നിവേദിത ഗുപ്ത പറഞ്ഞു. 'ലൗ ജിഹാദ്' ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ അവരെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷം ഞങ്ങൾ അവരുടെ മൊഴി രേഖപ്പെടുത്തി, ഇരുവരും പ്രായപൂർത്തിയായവരായതിനാലും കുറ്റം ഒന്നും ചെയ്തിട്ടില്ലാത്തതിനാലും അവരെ വിട്ടയച്ചു,” ഗുപ്ത പറഞ്ഞു.

    Also Read- Fact Check | പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടത് ടെലിപ്രോംപ്റ്റര്‍ തകരാറു മൂലമോ? ദാവോസില്‍ സംഭവിച്ചത്

    ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. “പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ യുവാവിനോട് മോശമായി പെരുമാറിയ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു, ഇരുവരും ഞങ്ങളോട് അക്കാര്യം പറഞ്ഞതുമില്ല. ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെ പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

    "ഒരു ഹിന്ദു യുവതിയെ ഒരു മുസ്ലീം യുവാവ് തെറ്റിദ്ധരിപ്പിച്ച് അയാൾക്കൊപ്പം കൊണ്ടുപോകുന്നതായി വിശ്വസനീയമായ ഉറവിടങ്ങൾ വഴിയാണ് വിവരം ലഭിച്ചതെന്ന്" ബജ്‌റംഗ് ദൾ വിദ്യാർത്ഥി വിഭാഗമായ വിഎച്ച്‌പിയുടെ മാൾവ പ്രാന്തിന്റെ പ്രചാര് പ്രമുഖ് കുന്ദൻ ചന്ദ്രാവത്ത് പറഞ്ഞു.

    "നമ്മുടെ ഹിന്ദു സഹോദരിമാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തകർ ഇടപെട്ടത്. അപ്പോഴാണ് അയാൾ അക്രമാസക്തനായത്. അവർ അവരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ചെറിയ വാക്കേറ്റമുണ്ടായെങ്കിലും ആർക്കും മർദനമേറ്റില്ല. രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അവർ പോയി.'' ചന്ദ്രാവത്ത് പറഞ്ഞു.
    Published by:Rajesh V
    First published: