നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മതന്യൂനപക്ഷ വിദ്യാലയങ്ങൾ; മുസ്ലീങ്ങൾക്ക് 22.75%, ക്രൈസ്തവ സമുദായത്തിന് 72%: NCPCR പഠനം

  മതന്യൂനപക്ഷ വിദ്യാലയങ്ങൾ; മുസ്ലീങ്ങൾക്ക് 22.75%, ക്രൈസ്തവ സമുദായത്തിന് 72%: NCPCR പഠനം

  ന്യൂനപക്ഷ വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ വലിയൊരു വിഭാഗവും ന്യൂനപക്ഷേതര സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയ എൻ സി പി സി ആർ ഈ വിദ്യാലയങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രത്യക സംവരണം കൊണ്ടുവരണം എന്നും ശുപാർശ ചെയ്യുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മതന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ 22.75 ശതമാനമാണ് മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും ഈ സ്‌കൂളുകളിൽ 20.29 ശതമാനത്തോടെ ന്യൂനപക്ഷേതര വിഭാഗങ്ങളുടെ ജനസംഖ്യ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും ബാലാവകാശ സംഘടനയായ എൻ സി പി സി ആറിന്റെ പുതിയ പഠനം. മതവിശ്വാസികളായ ജനസംഖ്യയുടെ 11.54 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തിന് മതന്യൂനപക്ഷ വിദ്യാലയങ്ങളിൽ 71.96 ശതമാനത്തിന്റെ ഉടമസ്ഥത ഉണ്ടെന്നും ഇവിടങ്ങളിൽ പഠിക്കുന്ന 74 ശതമാനം വിദ്യാർത്ഥികളും ന്യൂനപക്ഷേതര വിഭാഗങ്ങളിൽപ്പെടുന്നവർ ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

   രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷ വിദ്യാലയങ്ങളെ സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ സി പി സി ആർ) മദ്രസകൾ ഉൾപ്പെടെയുള്ള ഇത്തരം വിദ്യാലയങ്ങളെ വിദ്യാഭ്യാസാവകാശത്തിന്റെയും സർവശിക്ഷാ അഭിയാൻ ക്യാമ്പയിന്റെയും പരിധിയിൽ കൊണ്ടുവരണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ വലിയൊരു വിഭാഗവും ന്യൂനപക്ഷേതര സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയ എൻ സി പി സി ആർ ഈ വിദ്യാലയങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രത്യക സംവരണം കൊണ്ടുവരണം എന്നും ശുപാർശ ചെയ്യുന്നു.


   ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം എന്ന നിലയ്ക്ക് ഈ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള വഴികൾ തേടുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ്എൻ സി പി സി ആർ സുപ്രധാനമായ കണ്ടെത്തലുകൾ നടത്തിയത്.

   വിദ്യാഭ്യാസാവകാശത്തിന്റെ നിർബന്ധിത വ്യവസ്ഥകളിൽ നിന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കുന്ന 93-ാം ഭേദഗതി ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുട്ടികളെ എങ്ങനെ ബാധിച്ചുവെന്നും അവരുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിടവ് ഉണ്ടായിട്ടുണ്ടോ എന്നും വിലയിരുത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്ന് എൻ സി പി സി ആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂങ്കോ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

   Also Read-കോവിഡ്; ICSE, ISC ബോര്‍ഡ് പരീക്ഷയ്ക്കായുള്ള സിലബസ് ചുരുക്കുന്നു

   സമുദായങ്ങളിൽ ഉടനീളമുള്ള കണക്ക് പരിശോധിച്ചാൽ, വിദ്യാർത്ഥികളുടെ 62.50 ശതമാനം ന്യൂനപക്ഷേതര വിഭാഗങ്ങളിൽപ്പെടുന്നവരാണ്. എന്നാൽ, 37.50 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെടുന്നത്. ന്യൂനപക്ഷ വിദ്യാലയങ്ങളിൽ ന്യൂനപക്ഷേതര വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികളുടെ നിരക്ക് ഏറ്റവും കുറവുള്ളത് (20.29%) മുസ്ലീം ന്യൂനപക്ഷ വിദ്യാലയങ്ങളിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ വിദ്യാലയങ്ങളിൽ ക്രൈസ്തവേതര സമുദായങ്ങളിൽപ്പെടുന്ന 74.01 ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്നതായും പഠനം സൂചിപ്പിക്കുന്നു.

   ആകെ മതന്യൂനപക്ഷങ്ങളിൽ 9.78 ശതമാനം സിഖ് സമുദായമാണെന്ന് പഠനം പരാമർശിക്കുന്നു. മതന്യൂനപക്ഷ വിദ്യാലയങ്ങളുടെ കാര്യത്തിൽ സിഖ് സമുദായത്തിനുള്ള പങ്ക് 1.54 ശതമാനമാണ്. "ആകെ മതന്യൂനപക്ഷങ്ങളുടെ 3.3 ശതമാനം ഉൾക്കൊള്ളുന്ന ബുദ്ധ സമുദായത്തിന് കൈവശമുള്ളത് ഇന്ത്യയിലെ ആകെ മതന്യൂനപക്ഷ വിദ്യാലയങ്ങളിൽ 0.48 ശതമാനമാണ്. മതന്യൂനപക്ഷങ്ങളിൽ 1.90 ശതമാനമാണ് ജൈന സമുദായത്തിന്റെ പങ്കെങ്കിൽ മതന്യൂനപക്ഷ വിദ്യാലയങ്ങളിൽ 1.56 ശതമാനമാണ് ഈ വിഭാഗത്തിന് സ്വന്തമായി ഉള്ളത്", പഠനം ചൂണ്ടിക്കാട്ടുന്നു.

   ആകെ മതന്യൂനപക്ഷങ്ങളിൽ പാഴ്സികളുടെ പങ്ക് 0.33 ശതമാനമാണ്. മതന്യൂനപക്ഷ വിദ്യാലയങ്ങളിലാകട്ടെ 0.38 ശതമാനമാണ് പാഴ്സികളുടെ കൈവശമുള്ളത്. ഗോത്ര മതങ്ങൾ, ബഹായ്, ജൂതർ തുടങ്ങിയ മറ്റു മതസമുദായങ്ങൾ ചേർന്നാൽ ആകെ മതന്യൂനപക്ഷങ്ങളുടെ 3.75 ശതമാനം വരും. അവർക്കെല്ലാം ചേർന്ന് ആകെ മതന്യൂനപക്ഷ വിദ്യാലയങ്ങളുടെ 1.3 ശതമാനമാണ് ഉള്ളത്.

   അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ ഒട്ടനവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്ന എൻ സി പി സി ആർ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാപ്പിങ് നടത്തണമെന്ന് ശിപാർശ ചെയ്യുന്നുമുണ്ട്. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൃത്യമായ എണ്ണം ലഭ്യമല്ല. അതിനാൽ, ഇവിടങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിർണയിക്കുകയും അസാധ്യമാണ്. പതിവായി വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും ഇത്തരം വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരുടെ പട്ടികയിൽ പെടുത്തണമെന്നും എൻ സി പി സി ആർ പറയുന്നു.

   ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കുന്ന വിദ്യാർത്ഥികളുടെ കണക്കെടുക്കാനായി നടത്തുന്ന ഏതൊരു പഠനവും സർവേയും അംഗീകാരമില്ലാത്ത സ്‌കൂളുകൾ, മദ്രസകൾ, വേദ പാഠശാലകൾ തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളെ കൂടി കണക്കിലെടുക്കണമെന്ന് എൻ സി പി സി ആർ നിഷ്കർഷിക്കുന്നു.

   ഈ സ്ഥാപനങ്ങളിൽ പ്രവേശനം നൽകേണ്ട, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കുറഞ്ഞ പരിധി സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടതുണ്ട് എന്നും പഠനം നിർദ്ദേശിക്കുന്നു. എല്ലാ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭ്യമാക്കാനായി എസ് സി ഇ ആർ ടികളുമായി സഹകരിച്ചുകൊണ്ട് എൻ സി ഇ ആർ ടി സജീവമായി പ്രവർത്തിക്കണം എന്നും എൻ സി പി സി ആർ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ന്യൂനപക്ഷ സെൽ ഇതുവരെ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന വിമർശനവും എൻ സി പി സി ആർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

   ഈ കുട്ടികളിലേക്കും മതന്യൂനപക്ഷ ജനവിഭാഗങ്ങളിൽപ്പെടുന്നവരിലേക്കും കൂടുതലായി അടുക്കുന്നതിനായുള്ള വഴികൾ സൃഷ്ടിക്കാനായി ഇക്കാര്യത്തിൽ തത്പരകക്ഷികളായ എല്ലാ വിഭാഗങ്ങളുമായും കൗൺസിൽ കൂടിയാലോചനകൾ നടത്തേണ്ട ഘട്ടമാണ് ഇത്. അതോടൊപ്പം 2006-ൽ രൂപീകരിച്ച എൻ സി ഇ ആർ ടിയുടെ ന്യൂനപക്ഷ സെല്ലിന്റെ കാഴ്ചപ്പാട്, ദൗത്യം, ലക്ഷ്യങ്ങൾ, പ്രവർത്തനം എന്നിവയിൽ കാലാനുഗതമായ പരിഷ്കരണങ്ങൾ വരുത്തേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസം നേടുക എന്ന മൗലികാവകാശം എല്ലാ കുട്ടികളിലേക്കും, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളിൽ എത്തിക്കുന്നതിൽ ന്യൂനപക്ഷ സെൽ സുപ്രധാനമായ പങ്ക് വഹിക്കേണ്ടതുണ്ട്. എൻ സി പി സി ആർ പഠനത്തിൽ നിരീക്ഷിക്കുന്നു.

   Keywords: Minority Schools, Muslim Minority, Christian Minority, NCPCR, ന്യൂനപക്ഷ വിദ്യാലയങ്ങൾ, മുസ്ലീം ന്യൂനപക്ഷം, ക്രൈസ്തവ ന്യൂനപക്ഷം
   Published by:Naseeba TC
   First published:
   )}