മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ മകൻ: ഹിന്ദു വയോധികന്‍റെ സംസ്കാരചടങ്ങുകൾ നടത്തി മുസ്ലീം സംഘടന

അകോലയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത് മുതൽ തന്നെ ഇതുമൂലം മരണപ്പെടുന്നവരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുക്കാൻ സംഘടന തയ്യാറായിരുന്നുവെന്നാണ് അകോല കുച്ഛി മേമൻ ജമാത്ത് പ്രസിഡന്‍റ് ജാവേദ് സക്കറിയ പറയുന്നത്.

News18 Malayalam | news18-malayalam
Updated: May 26, 2020, 11:50 AM IST
മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ മകൻ: ഹിന്ദു വയോധികന്‍റെ സംസ്കാരചടങ്ങുകൾ നടത്തി മുസ്ലീം സംഘടന
പ്രതീകാത്മ ചിത്രം
  • Share this:
മുംബൈ: മഹാരാഷ്ട്രയിൽ ഹൃദയാഘാതം മൂലം മരിച്ച ഹിന്ദു വയോധികന്‍റെ അന്തിമ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി പ്രാദേശിക മുസ്ലീം സംഘടന. സംസ്ഥാനത്തെ അകോലയിൽ മരണപ്പെട്ട 78കാരന്‍റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മകൻ അറിയിച്ചതോടെയാണ് മുസ്ലീം സംഘടനയായ അകോല കുച്ഛി മേമൻ ജമാത്ത് അംഗങ്ങൾ മുന്നിട്ടിറങ്ങി സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
You may also like:സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO [NEWS]പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]സാക്ഷിയായെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ ക്രൂരമായി ബലാത്സംഗം ചെയ്തു : പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ടു [NEWS]

മരണപ്പെട്ടയാളുടെ ഭാര്യ കോവിഡ് ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ്. ഇതിനിടെ വയോധികൻ വീട്ടിൽ കുഴഞ്ഞു വീണതറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകർ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇയാളുടെ മൃതദേഹത്തിൽ നിന്നും സ്രവങ്ങൾ ശേഖരിച്ചിരുന്നില്ല എന്നാണ് അമരാവതി ഡിവിഷണൽ കമ്മീഷണർ പിയൂഷ് സിംഗ് അറിയിച്ചത്. ആശുപത്രിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ ഇയാളുടെ മകൻ വിസ്സമ്മതം അറിയിച്ചു. ഇതോടെ പ്രാദേശിക സംഘടനയായ അകോല കുച്ഛി മേമൻ ജമാത്ത് ഇതിന് തയ്യാറാവുകയായിരുന്നു എന്നാണ് സർക്കാർ ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ഇതാദ്യമായല്ല സംഘടന ഹൈന്ദവരുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. അകോലയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത് മുതൽ തന്നെ ഇതുമൂലം മരണപ്പെടുന്നവരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുക്കാൻ സംഘടന തയ്യാറായിരുന്നുവെന്നാണ് അകോല കുച്ഛി മേമൻ ജമാത്ത് പ്രസിഡന്‍റ് ജാവേദ് സക്കറിയ പറയുന്നത്. ശവസംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്താൻ കഴിയാത്ത കുടുംബങ്ങൾക്കായി ഇതുവരെ അഞ്ച് ഹൈന്ദവരുടെ ഉൾപ്പെടെ അറുപത് ശവസംസ്കാര ചടങ്ങുകൾ നടത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിൽ 21 പേർ കോവിഡ് ബാധിച്ച് മരിച്ചവരായിരുന്നു.

First published: May 26, 2020, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading