• HOME
 • »
 • NEWS
 • »
 • india
 • »
 • Prophet Remark Row | പ്രവാചക നിന്ദ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം പാടില്ലെന്ന് മുസ്ലീം സംഘടനകൾ

Prophet Remark Row | പ്രവാചക നിന്ദ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം പാടില്ലെന്ന് മുസ്ലീം സംഘടനകൾ

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികൾക്ക് സമീപമുള്ള പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കരുതെന്ന് വിവിധ സംഘടനകൾ നിർദേശം നൽകി

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

 • Share this:
  മിർസ ഗനി ബെയ്ഗ്

  വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്ന് മുസ്ലീം സംഘടനകൾ വിശ്വാസികളോട് അഭ്യർഥിച്ചു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ ഉത്തർപ്രദേശ് യൂണിറ്റും സംസ്ഥാനത്തുടനീളമുള്ള വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികൾക്ക് സമീപമുള്ള പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കരുതെന്ന് അനുഭാവികൾക്ക് നിർദേശം നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ചില ജില്ലകളിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമത്തിലും തീവെപ്പിലും ഉൾപ്പെട്ടവർക്കെതിരെ ഉത്തർപ്രദേശ് പോലീസ് നടപടി ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

  വിദ്വേഷ പ്രസംഗങ്ങളും ധർണകളും പ്രകടനങ്ങളും അക്രമ പ്രവർത്തനങ്ങളും ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.

  ജുമുഅ നമസ്‌കാരത്തിന് ശേഷം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ, ധർണകൾ, പ്രകടനങ്ങൾ, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ പാർട്ടി ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഷൗക്കത്ത് അലി പറഞ്ഞു.

  എഎംഐഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഷാ ആലമിനും മറ്റ് പാർട്ടി പ്രവർത്തകർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പ്രയാഗ്‌രാജ് പോലീസിനെ ഷൗക്കത്ത് അലി വിമർശിച്ചു. തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ യുപി പോലീസ് എഐഎംഐഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്ന് ഷൗക്കത്ത് ആരോപിച്ചു.

  മൊറാദാബാദ്, പ്രയാഗ്‌രാജ്, സഹാറൻപൂർ തുടങ്ങി വിവിധ നഗരങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ച സംഘടനകളെ കണ്ടെത്താൻ പോലീസിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് എഐഎംഐഎം യുപി അധ്യക്ഷൻ ഉന്നയിച്ചത്. പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഈ പോസ്റ്ററുകളിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

  സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നതിന് ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ സാമൂഹിക വിരുദ്ധരുടെയും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെയും കെണിയിൽ വീഴരുതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സാദത്തുള്ള ഹുസൈനി മുസ്‌ലിം സമൂഹത്തോട് അഭ്യർത്ഥിച്ചു.

  Also Read- Prophet Remark Row | പ്രവാചക നിന്ദാ വിവാദത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റ്; മുസ്ലീം യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ

  മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ജാർഖണ്ഡിലെ റാഞ്ചിയിലും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും രാജ്യത്തെ മറ്റിടങ്ങളിലും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഉന്നതാധികാര നടപടികളെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെഐഎച്ച്) ഒരു മാധ്യമ പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. കസ്റ്റഡി പീഡനം, പോലീസ് അതിക്രമങ്ങൾ, വീടുകൾ തകർക്കൽ എന്നിവയിൽ നിഷ്പക്ഷമായ ജുഡീഷ്യൽ വേണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

  ഹൈദരാബാദിലെ ഹർമത്ത്-ഇ-റസൂൽ-റഹ്മത്തുൽ-ലിൽ-അലമീൻ മില്യൻ മാർച്ച്

  ജൂൺ 18 ശനിയാഴ്ച മുഹമ്മദ് നബി വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താൻ തെലങ്കാന, ആന്ധ്രാപ്രദേശ് ജോയിന്റ് ആക്ഷൻ കമ്മിറ്റി മില്യൺ മാർച്ചിന് ആഹ്വാനം ചെയ്തു. ഹൈദരാബാദിലെ ഇന്ദിരാ പാർക്കിന് സമീപമുള്ള ധർണ ചൗക്കിൽ ഹർമത്ത്-ഇ-റസൂൽ-റഹ്മത്തുൽ-ലിൽ-അലമീൻ മില്യൺ മാർച്ച് സംഘടിപ്പിക്കുമെന്ന് തെഹ്‌രീകെ-ഇ-മുസ്ലിം ഷബാൻ പ്രസിഡന്റ് മുഷ്താഖ് മാലിക് പറഞ്ഞു. മുസ്‌ലിംകൾ അക്രമത്തിൽ ഏർപ്പെടരുതെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മുഷ്താഖ് മാലിക് അഭ്യർത്ഥിച്ചു. മില്യൺ മാർച്ചിൽ പരമാവധി പേർ പങ്കെടുക്കണമെന്ന് മുഷ്താഖ് മാലിക് ആവശ്യപ്പെട്ടു.
  Published by:Anuraj GR
  First published: