• HOME
 • »
 • NEWS
 • »
 • india
 • »
 • ഹിന്ദു ദൈവങ്ങളുടെ പടമുള്ള പടക്കങ്ങൾ വിൽക്കരുത്; മുസ്ലിം കട ഉടമകൾക്ക് നേരെ ഭീഷണി

ഹിന്ദു ദൈവങ്ങളുടെ പടമുള്ള പടക്കങ്ങൾ വിൽക്കരുത്; മുസ്ലിം കട ഉടമകൾക്ക് നേരെ ഭീഷണി

പടക്കങ്ങൾ നിർമിക്കുന്നതോ അതിന്റെ കവർ നിശ്ചയിക്കുന്നതോ തങ്ങളല്ലെന്ന് വീഡിയോയിൽ കടയുടമകൾ പറയുന്നത് കേൾക്കാം.

മുസ്ലിം കടയുടമകളെ ഒരു കൂട്ടം ആളുകളെത്തി ഭീഷണിപ്പെടുത്തുന്നു

മുസ്ലിം കടയുടമകളെ ഒരു കൂട്ടം ആളുകളെത്തി ഭീഷണിപ്പെടുത്തുന്നു

 • Last Updated :
 • Share this:
  ദേവാസ് (മധ്യപ്രദേശ്): ദീപാവലി നാളിൽ അക്രമികളുടെ ഭീഷണി നേരിട്ട് മധ്യപ്രദേശിലെ ദേവാസിലെ കടയുടമകൾ.
  ഹിന്ദു ദൈവങ്ങുടെയും ദേവതകളുടെയും പേരിലുള്ള പടക്കങ്ങൾ സംഭരിക്കുന്നതിനും വിൽക്കുന്നതിനുമാണ് മുസ്ലിം കടയുടമകളെ ഒരു കൂട്ടം ആളുകളെത്തി ഭീഷണിപ്പെടുത്തിയത്. ദീപാവലി കാലത്ത് നിരവധി ആളുകളാണ് പടക്കം വാങ്ങി പൊട്ടിക്കുന്നത്. പടക്കങ്ങളുടെ കവറുകൾ ഒരിക്കലും നിശ്ചയിക്കുന്നത് കട ഉടമകളുമല്ല. ഇതിനിടയിലാണ് ഇത്തരത്തിലൊരു അക്രമം നടക്കുന്നത്.

  കുങ്കുമ നിറത്തിലുള്ള ഷാളുകൾ കഴുത്തിൽ അണിഞ്ഞിട്ടുള്ള ഒരു കൂട്ടം ആളുകൾ കടയിലേക്ക് കുതിച്ചു കയറി മുസ്ലിം കട ഉടമകളെ ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയിൽ കടയുടമകളെ ചിലർ ഭീഷണിപ്പെടുത്തുന്നതും കാണാം. അതിലൊരാൾ പറയുന്നത് ഇങ്ങനെ, 'ഈ കടയിൽ നിന്ന് ഒരു ലക്ഷ്മി ബോംബോ അല്ലെങ്കിൽ ഗണേഷ് ബോംബോ വിറ്റാൽ നിങ്ങൾ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാകും' - മുസ്ലിം കടയുടമയെ ഭീഷണിപ്പെടുത്തി സംഘത്തിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ.

  You may also like:മറവിരോഗിയായ 89കാരനെ 19കാരി വിവാഹം കഴിച്ചു; ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; അധികാരികൾ ഇടപെടണമെന്നും ആവശ്യം [NEWS]തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം [NEWS] A P Abdullakutty | ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ [NEWS]

  അതേസമയം, ഭീഷണികൾക്ക് മുമ്പിൽ കടയുടമ പേടിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം. പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിൽ വന്നതും അത് ലോകമെങ്ങും വിവാദമായതും ചെയ്തതിനെക്കുറിച്ച് സ്ഥലത്ത് നിന്ന് പോകുന്നതിനു മുമ്പ് ഒരാൾ പറയുന്നു. നിങ്ങൾ രാജ്യത്തിന് എതിരാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് എതിരാണെന്നും ഇയാൾ വ്യക്തമാക്കുന്നു.

  पटाखों पर किसका चित्र हो इसकी जवाबदारी पटाखे बनाने वाले पर है ना कि दुकानदार पर। मोदी जी को अध्यादेश निकाल कर पटाखों पर किसी भी धर्म के देवताओं के चित्र नहीं लगाने का क़ानून बना देना चाहिए।   അതേസമയം, പടക്കങ്ങൾ നിർമിക്കുന്നതോ അതിന്റെ കവർ നിശ്ചയിക്കുന്നതോ തങ്ങളല്ലെന്ന് വീഡിയോയിൽ കടയുടമകൾ പറയുന്നത് കേൾക്കാം. എന്നാൽ, കടയിലേക്ക് ഇരച്ചെത്തിയവർ അതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല.
  നിരപരാധികളായ കടയുടമകളെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് തന്റെ ട്വീറ്റിൽ ദിഗ്‌വിജയ സിംഗ് ആവശ്യപ്പെട്ടു. അന്വേഷണം നടക്കുകയാണെന്ന് ദേവാസ് കളക്ടർ ചന്ദ്രമൗലി ശുക്ല പിന്നീട് പറഞ്ഞു.

  'ചില ആളുകൾ കടകളിൽ പോയി കടയുടമകളെ ഭീഷണിപ്പെടുത്തിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും അന്വേഷണം' - കളക്ടർ പറഞ്ഞു.
  അതേസമയം, ദൈവങ്ങളുടെ പടമുള്ള പടക്കങ്ങൾ വിൽക്കുന്നത് വിലക്കുമെന്നും അത് ലംഘിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബുധനാഴ്ച മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ പറഞ്ഞു.  അതേസമയം, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏതാനും സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാനമായ ഡൽഹിയിലും ദീപാവലിയുടെ ഭാഗമായി പടക്കങ്ങൾ നിരോധിച്ചിരിക്കുകയാണ്.
  Published by:Joys Joy
  First published: